|    Jan 19 Thu, 2017 4:31 pm
FLASH NEWS

ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ മാറിനിന്നു; ഷഹനാസിന് മുന്നില്‍

Published : 24th January 2016 | Posted By: SMR

കല്‍പ്പറ്റ: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ഇംഗ്ലീഷ് പ്രസംഗത്തില്‍ എ ഗ്രേഡോടെ ഏഴാം സ്ഥാനം നേടിയ ചീരാല്‍ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി സി കെ ഷഹനാസ് ജില്ലയ്ക്കു തന്നെ അഭിമാനമായി. ഈസ്റ്റ് ചീരാല്‍ ചോലയ്ക്കല്‍ കുഞ്ഞുമുഹമ്മദ് -നുസൈമത്ത് ദമ്പതികളുടെ ഇളയമകളാണ് ഷഹനാസ്. കൂലി വേല ചെയ്ത് കുടുംബം പുലര്‍ത്തുന്ന കുഞ്ഞുമുഹമ്മദ്-നുസൈമത്ത് ദമ്പതികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരാണ്. ഗവ. സ്‌കൂളില്‍ നിന്നുമെത്തിയാണ് ഇംഗ്ലീഷ് പ്രസംഗത്തില്‍ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികളെ പോലും പിറകിലാക്കി സംസ്ഥാന തലത്തില്‍ വിജയം നേടിയത്. പഠനത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഷഹനാസ് ഗ്രേസ് മാര്‍ക്കില്ലാതെ തന്നെ 540ല്‍ 520 മാര്‍ക്ക് പ്ലസ്‌വണ്‍ പരീക്ഷയില്‍ നേടിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 93 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക