|    Jul 19 Thu, 2018 9:09 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : കോട്ടീഞ്ഞോ മാജിക്കില്‍ ലിവര്‍

Published : 25th September 2017 | Posted By: fsq

 

പൂള്‍ലെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ തോല്‍വികളുടെ ഭാരമിറക്കി ലിവര്‍പൂള്‍ വിജയ വഴിയില്‍ തിരിച്ചെത്തി. ലെസ്റ്റര്‍ സിറ്റിയെ അവരുടെ തട്ടകത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജര്‍ഗന്‍ ക്ലോപ് തന്ത്രങ്ങളോതുന്ന ലിവര്‍പൂള്‍ നിര തകര്‍ത്തെറിഞ്ഞത്. 4-4-1-1 ശൈലിയില്‍ അണിനിരന്ന ലെസ്റ്ററിനെതിരെ 4-3-3 ശൈലിയില്‍ തിരിച്ചടിച്ച ലിവര്‍പൂള്‍ കളി തുടങ്ങി 15ാം മിനിറ്റില്‍ തന്നെ  കരുത്തുകാട്ടി. വലത് വിങില്‍ നിന്ന്് കോട്ടീഞ്ഞോ നല്‍കിയ പാസിനെ മനോഹരമായ ഹെഡ്ഡറിലൂടെ മുഹമ്മദ് സാലഹ് വലയിലെത്തിക്കുകയായിരുന്നു. തുടക്കത്തില്‍ ലഭിച്ച ആധിപത്യം നന്നായി മുതലാക്കിയ ലിവര്‍പൂളിന് വേണ്ടി 23ാം മിനിറ്റില്‍ കോട്ടീഞ്ഞോ ലീഡുയര്‍ത്തി. പെനല്‍റ്റി ബോക്‌സിന് മുന്നില്‍ നിന്ന് ലഭിച്ച ഫ്രീകിക്കിനെ മനോഹരമായി കോട്ടീഞ്ഞോ പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു.   എന്നാല്‍ ഒന്നാം പകുതി പിരിയുന്നതിന് മുമ്പ് ലഭിച്ച അധിക സമയത്ത് ലെസ്റ്റര്‍ ആദ്യ ഗോള്‍ മടക്കി. കോര്‍ണര്‍ കിക്കിലൂടെ ഗോള്‍പോസ്റ്റിനടുത്തേക്കെത്തിയ പന്തിനെ ലിവര്‍പൂള്‍ ഗോളി മിഗ്‌നോലറ്റ് മുന്നോട്ടുകയറി തട്ടിയകറ്റിയെങ്കിലും യാദൃശ്ചികമായി പന്ത് ലഭിച്ച ഷിന്‍ജി ഒക്കസാക്കി അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു. ഒന്നാം പകുതി പിരിയുമ്പോള്‍ 2-1 ന് കളി ലിവര്‍പൂളിനൊപ്പമായിരുന്നു.രണ്ടാം പകുതിയിലും ആദ്യ വലതുളച്ചത് ലിവര്‍പൂളായിരുന്നു. 68ാം മിനിറ്റില്‍ സ്റ്റെറിഡ്ജിന്റെ പാസിനെ ഹെന്‍ഡേഴ്‌സണ്‍ വലയിലാക്കുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ജാമി വാര്‍ഡി ലെസ്റ്ററിന്റെ അക്കൗണ്ടിലേക്ക് രണ്ട് ഗോള്‍ ചേര്‍ത്തു. ലിവര്‍പൂള്‍ ഗോളിയുടെ കൈയില്‍ തട്ടി റീബൗണ്ട് ചെയ്ത പന്തിനെ ഹെഡ്ഡറിലൂടെ വാര്‍ഡി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. കളിയാവേശം മുറുകിയപ്പോള്‍ 73ാം മിനിറ്റില്‍ വീണുകിട്ടയ പെനല്‍റ്റിയെ വാര്‍ഡി പാഴാക്കി. വാര്‍ഡിയുടെ ഷോട്ടിനെ മിഗ്‌നോലറ്റ് തട്ടിയകറ്റുകയായിരുന്നു. പിന്നീടുള്ള സമയങ്ങളില്‍ ഗോള്‍ മുഖം കാക്കുന്നതില്‍ ലിവര്‍പൂള്‍ പ്രതിരോധ നിര വിജയിച്ചതോടെ 3-2ന്റെ ജയം ചെമ്പടയ്‌ക്കൊപ്പം നിന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss