|    Oct 21 Sun, 2018 4:47 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : വമ്പന്‍മാര്‍ക്ക് മിന്നും ജയം

Published : 24th September 2017 | Posted By: fsq

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോരാട്ടങ്ങളില്‍ വമ്പന്‍മാര്‍ക്ക് മിന്നും ജയം. ഇന്നലെ നടന്ന മല്‍സരങ്ങളില്‍ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ വിജയിച്ചു.സ്റ്റോക്ക്‌സിറ്റിക്കെതിരെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ ജയം. സ്പാനിഷ് താരം ആല്‍വാറോ മൊറാറ്റയുടെ ഹാട്രിക്കാണ് ചെല്‍സിക്ക് ഉജ്ജ്വലജയം സമ്മാനിച്ചത്. രണ്ടാം മിനിറ്റില്‍ത്തന്നെ ഗോള്‍ നേടി വേട്ട തുടങ്ങിയ താരം 77,82 മിനിറ്റുകളിലും ടീമിനായി ലക്ഷ്യം കണ്ടു. 30ാം മിനിറ്റില്‍ പെഡ്രോയാണ് ചെല്‍സിയുടെ മറ്റൊരു സ്‌കോറര്‍. ക്രിസ്റ്റല്‍പാലസിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് മുക്കിയാണ് സിറ്റി ജയം ആഘോഷിച്ചത്. റഹീം സ്‌റ്റെര്‍ലിങ്ങിന്റെ ഇരട്ടഗോളും ലെറോയ്‌സെന്‍, സെര്‍ജിയോ അഗ്യൂറോ, ഫാബിയന്‍ ഡെല്‍ഫ് എന്നിവരുടെ ഗോളുകളുമാണ് സിറ്റി ജയത്തിന് മാറ്റ്് കൂട്ടിയത്. 51,59 മിനിറ്റുകളിലായിരുന്നു സ്‌റ്റെര്‍ലിങ്ങിന്റെ ഗോളുകള്‍ പിറന്നത്. ജയത്തോടെ 16 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ സിറ്റി തലപ്പത്തെത്തി. അതേ സമയം മുന്‍ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വിറപ്പിച്ച ശേഷമായിരുന്നു സതാംപ്തണ്‍ കീഴടങ്ങിയത്. 20-ാം മിനിറ്റില്‍ ബെല്‍ജിയം താരം ലുക്കാക്കുവിന്റെ ഗോളാണ് യുനൈറ്റഡിനെ രക്ഷപെടുത്തിയത്.     മറ്റൊരു മല്‍സരത്തില്‍ ബേണ്‍മൗത്തിനെ 2-1 ന് എവര്‍ട്ടനും മുട്ടുകുത്തിച്ചു. ഒമര്‍ ബയി നിയാസിയുടെ (77, 82) ഇരട്ടഗോളുകളാണ് എവര്‍ട്ടന് വിജയം സമ്മാനിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss