|    Jan 21 Sat, 2017 2:07 pm
FLASH NEWS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റി- ലിവര്‍പൂള്‍ റീപ്ലേ ഇന്നു വീണ്ടും

Published : 2nd March 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി- ലിവര്‍പൂള്‍ പോരാട്ടത്തിന് ഇന്നു റീപ്ലേ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലാണ് ഈ വമ്പന്‍മാര്‍ ഒരിക്കല്‍ക്കൂടി മുഖാമുഖം വരുന്നത്. ഞായറാഴ്ച ഇംഗ്ലീഷ് ലീഗ് കപ്പിന്റെ കലാശക്കളിയിലും സിറ്റി-ലിവര്‍പൂള്‍ പോരാട്ടം അരങ്ങേറിയിരുന്നു. പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട വാശിയേറിയ മല്‍സരത്തില്‍ സിറ്റി 3-1ന് ലിവര്‍പൂളിനെ വീഴ്ത്തിയിരുന്നു. ഇന്നത്തെ കളി ലിവര്‍പൂളിന്റെ ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡിലാണ്.
ഇന്നു നടക്കുന്ന മറ്റു മല്‍സരങ്ങളില്‍ പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായ ടോട്ടനം ഹോട്‌സ്പര്‍ വെസ്റ്റ്ഹാമിനെ യും ആഴ്‌സനല്‍ സ്വാന്‍സി സിറ്റിയെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വാട്‌ഫോര്‍ഡിനെയും സ്‌റ്റോക്ക് സിറ്റി ന്യൂകാസില്‍ യുനൈറ്റഡിനെയും നേരിടും.
ലീഗ് കപ്പിന്റെ ഫൈനലിലേറ്റ തോല്‍വിക്കു കണക്കുചോദിക്കാനുള്ള തയ്യാറെടുപ്പിലാണ് ലിവര്‍പൂള്‍. നേരത്തേ സിറ്റിയുടെ തട്ടകത്തില്‍ നടന്ന ലീഗിന്റെ ആദ്യപാദത്തില്‍ ലിവര്‍പൂള്‍ 4-1 ന്റെ ഉജ്ജ്വല ജയം നേടിയിരുന്നു.
ലീഗില്‍ കിരീടസാധ്യത നിലനിര്‍ത്താന്‍ സിറ്റിക്ക് ലിവര്‍പൂളിനെതിരേ ജയം അനിവാര്യമാണ്. 27 റൗണ്ടുകള്‍ കഴിഞ്ഞപ്പോ ള്‍ തലപ്പത്തു നില്‍ക്കുന്ന ലെസ്റ്റ ര്‍ സിറ്റിയേക്കാള്‍ എട്ടു പോയിന്റ് പിറകിലായി നാലാമതാണ് സിറ്റി. സിറ്റിക്കു തൊട്ടുമുകളിലുള്ള ആഴ്‌സനലിന് 51 പോയി ന്റുണ്ട്.
ലിവര്‍പൂളിനെതിരേ കളിച്ച അതേ ടീമിനെത്തന്നെ സിറ്റി കോച്ച് മാന്വല്‍ പെല്ലെഗ്രിനി നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന.
അതേസമയം, കഴിഞ്ഞ കളിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് 2-3ന്റെ തോല്‍വിയേറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് ആഴ്‌സനല്‍ സ്വന്തം ഗ്രൗണ്ടിലേക്ക് സ്വാന്‍സിയെ ക്ഷണിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 85 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക