|    Feb 23 Fri, 2018 10:19 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് :പീരങ്കിപ്പടയ്ക്ക് ഏകപക്ഷീയ ജയം

Published : 12th May 2017 | Posted By: fsq

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിന് തകര്‍പ്പന്‍ ജയം. 35ാം റൗണ്ട് മല്‍സരത്തില്‍ സതാംപ്ടനെ അവരുടെ ഹോംഗ്രൗണ്ടില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ആഴ്‌സനല്‍ തോല്‍പിച്ചത്. ലീഗ് അവസാനിക്കാന്‍ മൂന്ന് മല്‍സരങ്ങള്‍ ശേഷിക്കെ ആദ്യനാലില്‍ കയറിപ്പറ്റാന്‍ പൊരുതുന്ന ആഴ്‌സനലിന്റെ നിര്‍ണായക ജയമായിരുന്നു ഇത്. ജയത്തോടെ പോയിന്റ് വര്‍ധിപ്പിച്ച് അഞ്ചാംസ്ഥാനം നേടിയ ആഴ്‌സനലിന്റെ അക്കൗണ്ടില്‍ 66 പോയിന്റുണ്ട്. മൂന്ന് പോയിന്റ് അധികമുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് നാലാം സ്ഥാനത്ത്. അവശേഷിക്കുന്ന മൂന്ന് മല്‍സരങ്ങള്‍ അപരാജിത കുതിപ്പ് തുടര്‍ന്നാല്‍ ആഴ്‌സന്‍ വെങ്ങറുടെ പീരങ്കിപ്പട ടോപ് ഫോറില്‍ ഇടംനേടും. കഴിഞ്ഞ മല്‍സരത്തില്‍ യുനൈറ്റഡിനെ തറപറ്റിച്ച അതേ സ്റ്റാര്‍ടിങ് ഇലവനാണ് വെങ്ങര്‍ സതാംപ്ടനെതിരേയും ഇറക്കിയത്. ലൈനപ്പിലും മാറ്റം വരുത്തിയില്ല (3-4-2-1). ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചപ്പോള്‍ രണ്ടാംപകുതി പീരങ്കിപ്പട ആധിപത്യം നേടിയെടുത്തു. 60ാം മിനിറ്റില്‍ സാഞ്ചസിന്റെയും 83ാം മിനിറ്റില്‍ ജിറൗഡിന്റെയും സംഭാവനയായിരുന്നു ഗോളുകള്‍. ഓസിലും റംസിയും അസിസ്റ്റും നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss