|    Dec 12 Wed, 2018 3:59 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് :മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പീരങ്കിപ്പട അട്ടിമറിച്ചു

Published : 8th May 2017 | Posted By: fsq

 

ലണ്ടന്‍: ആദ്യ നാലില്‍ നിലനില്‍പ്പിനായി ബൂട്ടണിഞ്ഞ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ആഴ്‌സനല്‍ അട്ടിമറിച്ചു. നിര്‍ണായക മല്‍സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിലാണ് ആഴ്‌സനല്‍ ജയം നേടിയത്. ഗോള്‍രഹിതമായി മടങ്ങിയ ആദ്യപകുതിക്ക് ശേഷമായിരുന്നു മല്‍സരത്തിലെ ഗതി മാറിയത്. 54ാം മിനിറ്റില്‍ ക്‌സാകയിലൂടെ പീരങ്കിപ്പട ആധിപത്യം നേടിയപ്പോള്‍ മൂന്ന് മിനിറ്റ് പൂര്‍ത്തിയാക്കും മുമ്പ് വെല്‍ബെക്ക് ആധിപത്യം ഇരട്ടിയാക്കി. പന്തടക്കത്തില്‍ ഇരുക്ലബ്ബുകളും തുല്യനില പാലിച്ച മല്‍സരത്തില്‍ ഗോള്‍കീപ്പറുടെ മികവിലാണ് പീരങ്കിപ്പട ജയം നേടിയത്. സൂപ്പര്‍ താരങ്ങളില്ലാതെ കളിക്കാനിറങ്ങിയ യുനൈറ്റഡ്, പോയിന്റ് വര്‍ധനയില്ലാതെ അഞ്ചാം സ്ഥാനത്ത് തന്നെ നിലനില്‍ക്കുന്നു. 65 പോയിന്റാണ് അവരുടെ സമ്പാദ്യം. 63 പോയിന്റുമായി തൊട്ടുപിന്നിലാണ് ആഴ്‌സനലിന്റെ സ്ഥാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss