|    Jan 21 Sat, 2017 5:42 am
FLASH NEWS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ഇന്നു മാഞ്ചസ്റ്റര്‍- ചെല്‍സി ക്ലാസിക്

Published : 7th February 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്നു കിടില ന്‍ പോരാട്ടം. മുന്‍ ചാംപ്യന്‍മാരും ചിരവൈരികളുമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയുമാണ് ഇന്നു മുഖാമുഖം വരുന്നത്. ചെല്‍സിയുടെ ഹോംഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജാണ് മല്‍സരവേദി. മറ്റൊരു കളിയില്‍ ആഴ്‌സനല്‍ ബോണ്‍മൗത്തിനെ നേരിടും.
24 റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ 40 പോയിന്റുമായി മാഞ്ചസ്റ്റര്‍ ലീഗില്‍ അഞ്ചാംസ്ഥാനത്താ ണ്. എന്നാല്‍ കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ചെല്‍സി 29 പോയിന്റ് മാത്രം നേടി 13ാം സ്ഥാനത്താണുള്ളത്.
ജോസ് മൊറീഞ്ഞോയെ പരിശീലകസ്ഥാനത്തു നിന്ന് പുറത്താക്കി ഗസ് ഹിഡിങ്കിനെ കൊണ്ടുവന്നെങ്കിലും അതൊന്നും ചെല്‍സിക്കു കാര്യമായി ഗുണം ചെയ്തിട്ടില്ല. ഈ സീസണില്‍ മാഞ്ചസ്റ്ററും ചെല്‍സിയും നേര്‍ക്കുനേര്‍ വരുന്ന രണ്ടാമത്തെ കളി കൂടിയാണ് ഇന്നത്തേത്. നേരത്തേ മാഞ്ചസ്റ്ററിന്റെ തട്ടകത്തില്‍ നടന്ന കളി ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു.
അതേസമയം, ഇന്നലെ നടന്ന ലീഗിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ലെസ്റ്റര്‍ സിറ്റി 3-1നു തകര്‍ത്തു.
റോബര്‍ട്ട് ഹൂത്ത് ലെസ്റ്ററിനായി ഇരട്ടഗോള്‍ നേടി. ജയത്തോടെ ലെസ്റ്റര്‍ രണ്ടാമതുള്ള സിറ്റിയേക്കാള്‍ ആറു പോയിന്റ് മുന്നിലെത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക