|    Sep 21 Thu, 2017 7:38 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്‌ : സമാസമം സിറ്റിയും ലിവര്‍പൂളും

Published : 21st March 2017 | Posted By: fsq

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി- ലിവര്‍പൂള്‍ മല്‍സരം സമനിലയില്‍. ആദ്യ നാലില്‍ ഇടംനേടിയ ഇരുടീമുകളും ഓരോ ഗോള്‍ നേടി പിരിയുകയായിരുന്നു. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന തകര്‍പ്പന്‍ മല്‍സരത്തില്‍ ആദ്യപകുതി ഗോള്‍രഹിതമായി പിരിഞ്ഞു. പന്തടക്കത്തില്‍ സിറ്റി നേരിയ മുന്‍തൂക്കം കാണിച്ചെങ്കിലും ആദ്യപകുതി എട്ടുതവണ ലിവര്‍പൂള്‍ ഗോളിനു ശ്രമിച്ചു. പ്രതിരോധ നിരയും ഗോളിയും ഉണര്‍ന്നു കളിച്ച ആദ്യപകുതി ഇരുടീമിനും ഗോള്‍ നേടാനായില്ല. ഇടവേള കഴിഞ്ഞെത്തിയ ആറാം മിനിറ്റിലാണ് കളിയില്‍ ആദ്യഗോള്‍ പിറന്നത്. പന്തുമായി മുന്നേറിയ ഫോര്‍വേഡ് റൊബര്‍ടോ ഫെര്‍മിനോയെ സിറ്റി ഡിഫന്‍സ് താരം ഗേല്‍ ക്ലിചി ഇടിച്ചുവീഴ്ത്തിയതിനെ തുടര്‍ന്ന് റഫറി ലിവര്‍പൂളിന് അനുകൂലമായി പെനല്‍റ്റി വിധിച്ചു. ഇംഗ്ലണ്ട് താരം ജെയിംസ് മില്‍നര്‍ പെനല്‍റ്റി ഗോളാക്കി മാറ്റി. ലിവര്‍പൂള്‍ ആധിപത്യം 69ാം മിനിറ്റിലാണ് സിറ്റി തകര്‍ത്തത്. മിന്നുംതാരം സെര്‍ജിയോ അഗ്യൂറോയുടെ വകയായിരുന്നു സിറ്റിയുടെ സമനില ഗോള്‍. ഇടതു പാര്‍ശ്വത്തില്‍ നിന്ന് ഡെ ബ്രൂണെ കൈമാറിയ ഷോട്ട് ഗോള്‍മുഖത്തുണ്ടായിരുന്ന സെര്‍ജിയോ വല കടത്തിയപ്പോള്‍ ഗോളി മിഗ്നോലെറ്റിന് ഒന്നും ചെയ്യാനായില്ല. മല്‍സരം സമനിലയില്‍ എത്തിയതോടെ ഒരു ഗോള്‍ കൂടി കണ്ടെത്താനുള്ള ഇരുടീമിന്റെയും ശ്രമങ്ങള്‍ ഫലം കണ്ടില്ല. 28 മല്‍സരങ്ങളില്‍ നിന്ന് 57 പോയിന്റുമായി മൂന്നാംസ്ഥാനത്താണ് സിറ്റി. 29 മല്‍സരങ്ങള്‍ കളിച്ച ലിവര്‍പൂള്‍ 56 പോയിന്റുമായി നാലാമതാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക