|    Apr 23 Sun, 2017 10:57 am
FLASH NEWS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം ഉറപ്പിച്ച് ചെല്‍സി

Published : 20th March 2017 | Posted By: fsq

 
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 28ാം റൗണ്ട് പോരാട്ടം മുറുകുമ്പോള്‍ കിരീടം ചെല്‍സി ഉറപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ സ്റ്റോക്‌സിറ്റിയെ മലര്‍ത്തിയടിച്ച് പോയിന്റില്‍ ബഹുദൂരം മുന്നിലെത്തിയ ചെല്‍സിയെ ഇനി മറികടക്കുക അസാധ്യം. 28 മല്‍സരങ്ങളില്‍ ബൂട്ടണിഞ്ഞ ചെല്‍സിക്ക് 69 പോയിന്റുമായി തലപ്പത്ത് തുടരുമ്പോള്‍ രണ്ടാംസ്ഥാനത്തുള്ളത് ടോട്ടനം ഹോസ്പറാണ്. ചെല്‍സി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് സ്‌റ്റോക്‌സിറ്റിയെ തോല്‍പിച്ചത്. കളിയുടെ 13ാം മിനിറ്റില്‍ തന്നെ ഗോള്‍ കണ്ടെത്തി ചെല്‍സി നയം വ്യക്തമാക്കിയപ്പോള്‍ 38ാം മിനിറ്റിലാണ് സ്‌റ്റോക്‌സിറ്റി ഗോള്‍ മടക്കിയത്. ചെല്‍സിക്കു വേണ്ടി വില്യനും സ്‌റ്റോകിനു വേണ്ടി വാള്‍ടേഴ്‌സ് പെനല്‍റ്റിയിലൂടെയും ഗോള്‍ നേടി. രണ്ടാംപകുതി കളി ഭൂരിഭാഗസമയം പിന്നിട്ടതിനു ശേഷമാണ് നീലപ്പട ആധിപത്യം നേടുന്നത്. 87ാം മിനിറ്റില്‍ കാഹില്‍ സമ്മാനിച്ച ജയം ചെല്‍സിയുടെ അപ്രമാദിത്യം വര്‍ധിപ്പിച്ചു. 28 മല്‍സരങ്ങളില്‍ നിന്ന് 22 ജയവും മൂന്ന് സമനിലയും മൂന്ന് തോല്‍വിയുമാണ് ചെല്‍സിയെ തലപ്പത്തെത്തിച്ചത്. പ്രീമിയര്‍ ലീഗ് അവസാന ഘട്ടത്തിലെത്തി നില്‍ക്കെ, കിരീടസാധ്യതയില്‍ ചെല്‍സിയെ മറികടക്കാന്‍ മറ്റു ടീമുകള്‍ക്ക് പ്രയാസമാകും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day