ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ഒന്നാംസ്ഥാനം മോഹിച്ച് ലെസ്റ്ററും സിറ്റിയും കളത്തില്‍
Published : 23rd January 2016 | Posted By: SMR
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ ഒന്നാംസ്ഥാനം മോഹിച്ച് ലെസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്നു കളത്തില്‍. ലെസ്റ്റര്‍ സ്റ്റോക്ക് സിറ്റിയുമായി ഏറ്റുമുട്ടുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ്ഹാമിനെ നേരിടും.
മറ്റു മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ നോര്വിച്ചുമായും ടോട്ടനം ക്രിസ്റ്റല്‍ പാലസുമായും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സതാംപ്റ്റനുമായും ന്യൂകാസില്‍ യുനൈറ്റ ഡ് വാട്ഫോര്ഡുമായും സണ്ടര്‍ലാന്‍ഡ് ബോണ്‍മൗത്തുമായും വെസ്റ്റ്ബ്രോം ആസ്റ്റണ്‍വില്ലയുമായും ഏറ്റുമുട്ടും.
നിലവില്‍ ലീഗില്‍ തലപ്പത്തു നില്ക്കുന്ന ആഴ്സനലിന് ഇന്നു മല്സരമില്ലാത്തതിനാല് മുന്നിലെത്താനുള്ള അവസരമാണ് ര ണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ലെസ്റ്ററിനും സിറ്റിക്കും ലഭിച്ചിരിക്കുന്നത്.
ലെസ്റ്ററിന് 44ഉം സിറ്റിക്ക് 43 ഉം പോയിന്റാണുള്ള ത്. ഇന്നു ജയിക്കുന്ന ടീമിനാവും ഒന്നാംസ്ഥാനം. എന്നാല്‍ ലെസ്റ്ററിന് തലപ്പത്തേക്കുയരാന്‍ ഇന്നു സമനില മാത്രം മതി.
എഫ്എ കപ്പ് മൂന്നാംറൗണ്ടി ല്‍ ടോട്ടനത്തോട് തോറ്റ് പുറത്തായതിന്റെ ക്ഷീണത്തിലാണ് ലെസ്റ്റര്‍ ഇന്നു സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.