|    Jan 17 Tue, 2017 12:29 pm
FLASH NEWS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി ഇന്നു ചാംപ്യന്‍മാര്‍ക്കെതിരേ; സിറ്റിക്ക് എവര്‍ട്ടന്‍

Published : 15th October 2016 | Posted By: SMR

ലണ്ടന്‍: രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷം യൂറോപ്പില്‍ ക്ലബ്ബ് പോരാട്ടങ്ങള്‍ ഇന്നു പുനരാംഭിക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗി ല്‍ നിലവിലെ ചാംപ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയും മുന്‍ ജേതാക്കളായ ചെല്‍സിയും തമ്മിലുള്ള മല്‍സരമാണ് ഇന്നത്തെ ഹൈലൈറ്റ്.
മറ്റു മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി എവര്‍ട്ടനെയും ആഴ്‌സനല്‍ സ്വാന്‍സി സിറ്റിയെയും ടോട്ടനം ഹോട്‌സ്പര്‍ വെസ്റ്റ്‌ബ്രോമിനെയും സ്‌റ്റോക്ക് സിറ്റി സണ്ടര്‍ലാന്‍ഡിനെയും ഹള്‍ സിറ്റി ബോണ്‍മൗത്തിനെയും ക്രിസ്റ്റല്‍ പാലസ് വെസ്റ്റ്ഹാമിനെയും നേരിടും.
ഏഴു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ 18 പോയിന്റുമായി സിറ്റിയാണ് ലീഗില്‍ തലപ്പത്തു നില്‍ത്തുന്നത്. ഒരു പോയിന്റ് മാത്രം പിറകിലായി ടോട്ടനവും രണ്ടു പോയിന്റ് പിന്നിലായി ആഴ്‌സനലും ലിവര്‍പൂളും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. 14 പോയിന്റുള്ള എവര്‍ട്ടനാണ് അഞ്ചാംസ്ഥാനത്ത്.
ലീഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തണമെങ്കില്‍ വെസ്റ്റ്‌ബ്രോമിനെതിരേ സിറ്റിക്ക് ഇന്നു ജയിച്ചേ തീരൂ. മറുഭാഗത്ത് സിറ്റിയുടെ തോല്‍വി പ്രതീക്ഷിച്ചാണ് ടോട്ടനം വെസ്റ്റ്‌ബ്രോമിനെ എതിരിടുന്നത്.വെസ്റ്റ്‌ബ്രോമനെ  കീഴടക്കിയാല്‍ സിറ്റിയെ പിന്തള്ളി ടോട്ടനത്തിന് ഒന്നാംസ്ഥാനത്തേക്കു കയറാം. ആഴ്‌സനലിന്റെ പ്രാര്‍ഥനയാവട്ടെ സിറ്റിയുടെയും ടോട്ടനത്തിന്റെ യും പരാജയമാണ്. അപ്പോള്‍ സ്വാന്‍സിയെ കീഴടക്കിയാല്‍ അവര്‍ തലപ്പത്തെത്തും.
മെസ്സിയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച് ബാഴ്‌സ
സ്പാനിഷ് ലീഗില്‍ അര്‍ജ ന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി പരിക്കില്‍ നിന്നു മുക്തനായി ഇന്നു ബാഴ്‌സലോണ നിരയില്‍ തിരിച്ചെത്തിയേക്കും. ഹോംഗ്രൗണ്ടില്‍ ഡിപോര്‍ട്ടീ വോ ലാ കൊരുണയുമായാണ് ബാഴ്‌സ കൊമ്പുകോര്‍ക്കുന്നത്.
മറ്റു മല്‍സരങ്ങളില്‍ റയല്‍ മാഡ്രിഡ് ബെറ്റിസിനെ യും സെവിയ്യ ലെഗന്‍സിനെയും അത്‌ലറ്റികോ മാഡ്രിഡ് ഗ്രനാഡയെ യും നേരിടും.
കഴിഞ്ഞ മാസം അത്‌ലറ്റികോയുമായി ബാഴ്‌സ 1-1ന്റെ സമനില വഴങ്ങിയ മല്‍സരത്തിനിടെയാണ് മെസ്സിയുടെ കണംകാലിനു പരിക്കേറ്റത്. പിന്നീട് ക്ലബ്ബിനായോ ദേശീയ ടീമിനായോ മെസ്സി കളിച്ചിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക