|    Jan 21 Sat, 2017 1:42 am
FLASH NEWS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ബ്ലൂസ് ഇന്ന് ഗണ്ണേഴ്‌സിന്റെ മടയില്‍

Published : 24th September 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് മുന്‍ ചാംപ്യന്മാരുടെ പോരാട്ടം. ചെല്‍സി യും ആഴ്‌സനലുമാണ് ഇന്നു മുഖാമുഖം വരുന്നത്. ഫുട്‌ബോ ള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടത്തിന് വേദിയാവുന്നത് ആഴ്‌സനലിന്റെ ഹോംഗ്രൗണ്ടായ എമിറേറ്റ്‌സ് സ്‌റ്റേഡിയമാണ്.
ലീഗിലെ മറ്റു മല്‍സരങ്ങളി ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നിലവിലെ ചാംപ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയെയും സ്റ്റോക്ക് സിറ്റി വെസ്റ്റ്‌ബ്രോമിനെയും ക്രിസ്റ്റല്‍ പാലസ് സണ്ടര്‍ലാന്‍ഡിനെയും ലിവര്‍പൂള്‍ ഹള്‍ സിറ്റിയെയും എവര്‍ട്ടന്‍ ബോണ്‍മൗത്തിനെ യും ടോട്ടനം ഹോട്‌സ്പര്‍ മിഡി ല്‍സ്‌ബ്രോയെയും മാഞ്ചസ്റ്റര്‍ സിറ്റി സ്വാന്‍സി സിറ്റിയെയും നേരിടും.
ലീഗില്‍ അഞ്ചു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 15 പോയിന്റോടെ സിറ്റിയാണ് തലപ്പത്ത് നില്‍ക്കുന്നത്. എവര്‍ട്ടന്‍ (13), ടോട്ടനം (11), ആഴ്‌സനല്‍ (10), ചെല്‍സി (10) എന്നിവര്‍ രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുണ്ട്.
10 പോയിന്റ് വീതം നേടി ലീഗില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ചെല്‍സിയും ആഴ്‌സനലും അങ്കം കുറിക്കുമ്പോള്‍ മുന്‍തൂക്കം ആര്‍ക്കെന്നു പ്രവചിക്കുക അസാധ്യം. ആഴ്‌സനലില്‍ 20ാം വര്‍ഷം പൂര്‍ത്തിയാക്കുന്ന കോച്ച് ആഴ്‌സന്‍ വെങറുടെ തന്ത്രങ്ങള്‍ക്ക് ഗണ്ണേഴ്‌സിനെ വിജയത്തിലെത്തിക്കാന്‍ സാധിക്കുമോയെന്നാണ് ഏവ രും ഉറ്റുനോക്കുന്നത്.
മറുഭാഗത്ത് ഇറ്റലിയെ മികച്ച നേട്ടങ്ങളിലേക്ക് നയിച്ച അന്റോണിയോ കോന്റെയ്ക്കു കീഴിലാണ് ബ്ലൂസ് അണിനിരക്കുന്നത്. ഇതാദ്യമായാണ് കോന്റെയും വെങറും നേര്‍ക്കുനേര്‍ വരുന്നത്.
ഇംഗ്ലീഷ് ലീഗ് കപ്പിന്റെ മൂന്നാംറൗണ്ടില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇരുടീ മും ഇന്നിറങ്ങുക. ആഴ്‌സനല്‍ ആധികാരിക ജയമാണ് നേടിയതെങ്കില്‍ ലെസ്റ്റര്‍ സിറ്റിക്കെതി രേ 0-2ന്റെ തോല്‍വിയുടെ വക്കി ല്‍ നിന്ന് ചെല്‍സി 4-2ന്റെ  ജയവുമായി അടുത്ത റൗണ്ടിലേക്ക് മുന്നേറുകയായിരുന്നു.
മുന്‍ ആഴ്‌സനല്‍ മിഡ്ഫീല്‍ഡര്‍ കൂടിയായ സെക് ഫെബ്രഗസിന്റെ ഇരട്ടഗോളാണ് ബ്ലൂസിനെ രക്ഷിച്ചത്. പ്ലെയിങ് ഇലവനി ല്‍ നിന്ന് കോന്റെ സ്ഥിരമായി മാറ്റിനിര്‍ത്തുന്ന ഫെബ്രഗസിന് ഇന്ന് ആദ്യ ഇലവനില്‍ സ്ഥാനം ന ല്‍കുമോയെന്ന് ഉറപ്പില്ല.
അതേസമയം, തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കു ശേഷം വിജയവഴിയില്‍ തിരിച്ചെത്തിയ മാഞ്ചസ്റ്റര്‍ ഇതു തുടരാമെന്ന പ്രതീക്ഷയിലാണ് ഹോംഗ്രൗണ്ടിലേക്ക് ലെസ്റ്ററിനെ ക്ഷണിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക