|    Jan 20 Fri, 2017 3:33 pm
FLASH NEWS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍: റെഡ്‌സ്-സ്പര്‍സ് ഒപ്പത്തിനൊപ്പം

Published : 28th August 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മൂന്നാംറൗണ്ടി ല്‍ ഇന്നലെ നടന്ന കരുത്തരുടെ പോരാട്ടം സമനിലയില്‍ പിരി ഞ്ഞു. ലിവര്‍പൂളും ടോട്ടനം ഹോട്‌സ്പറും തമ്മിലുള്ള ആവേശകരമായ മല്‍സരമാണ് 1-1നു അവസാനിച്ചത്.
ഒന്നാംപകുതിയില്‍ ഒരു ഗോളിനു ലീഡ് ചെയ്ത ലിവര്‍പൂളിനെ സ്വന്തം മൈതാനമായ വൈറ്റ് ഹര്‍ട്ട് ലെയ്‌നില്‍ രണ്ടാംപകുതിയില്‍ ഗോള്‍ മടക്കി ടോട്ടനം പിടിച്ചുനിര്‍ത്തുകയായിരുന്നു.
43ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ജെയിംസ് മില്‍നറാണ് റെഡ്‌സിന്റെ അക്കൗണ്ട് തുറന്നത്. 72ാം മിനിറ്റില്‍ ഡാനി റോസിലൂടെ സ്പര്‍സ് സമനില പിടിച്ചുവാങ്ങി.
ആദ്യപകുതിയില്‍ ടോട്ടനത്തെ വിറപ്പിക്കുന്ന പ്രകടനമാണ് ലിവര്‍പൂള്‍ കാഴ്ചവച്ചത്. ചുരുങ്ങിയത് നാലു ഗോളുകളുടെയെങ്കിലും മികച്ച ലീഡ് ലിവര്‍പൂളിന് ലഭിക്കുമായിരുന്നു. എന്നാ ല്‍ ഗോള്‍മുഖത്ത് ടോട്ടനം ഗോ ള്‍കീപ്പര്‍ മൈക്കല്‍ വോമിന്റെ തകര്‍പ്പന്‍ പ്രകടനം റെഡ്‌സിനെ വിവശരാക്കി.
അഞ്ചു പോയിന്റോടെ ടോട്ടനം ലീഗില്‍ അഞ്ചാമതും നാലു പോയിന്റുമായി ലിവര്‍പൂള്‍ എട്ടാമതുമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക