|    May 27 Sat, 2017 7:25 pm
FLASH NEWS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്ററുകള്‍ മുന്നേറുന്നു

Published : 21st August 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ മാഞ്ചസ്റ്റര്‍ ടീമുകളുടെ കുതിപ്പ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡും മാഞ്ചസ്റ്റ ര്‍ സിറ്റിയും തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മുന്നേറി. വെള്ളിയാഴ്ച അര്‍ധരാത്രി നടന്ന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ 2-0നു സതാംപ്റ്റനെയാണ് തോല്‍പ്പിച്ചത്. ഇന്നലെ നടന്ന കളിയില്‍ സിറ്റി 4-1നു സ്റ്റോക്ക് സിറ്റിയെ കശാപ്പ് ചെയ്യുകയായിരുന്നു.
സ്വീഡിഷ് ഗോള്‍മെഷീന്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ ഇരട്ടഗോളാണ് സതാംപ്റ്റനെതിരേ മാഞ്ചസ്റ്ററിന് അനായാസ ജയം സമ്മാനിച്ചത്. 36, 52 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍.
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമെന്ന റെക്കോഡിന് അവകാശിയായ ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബ ഈ മല്‍സരത്തിലൂടെ മാഞ്ചസ്റ്ററിനായി അരങ്ങേറി. ആദ്യ ഇലവനില്‍ത്തന്നെ കളിച്ച താരം മികച്ച പ്രകടനമാണ് നടത്തിയത്.
അതേസമയം, ഇന്നലെ സ്റ്റോക്കിനെതിരേ അര്‍ജന്റീന സ്റ്റാര്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോയുടെയും സ്പാനിഷ് സ്‌ട്രൈക്കര്‍ നൊലിറ്റോയുടെയും ഇരട്ടഗോളാണ് സിറ്റിക്ക് മികച്ച ജയം നേടിക്കൊടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day