|    May 25 Thu, 2017 1:23 am
FLASH NEWS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സിക്കും ലിവര്‍പൂളിനും ജയം

Published : 17th August 2016 | Posted By: SMR

ലണ്ടന്‍: മുന്‍ ചാംപ്യന്‍മാരായ ചെല്‍സിക്കും ലിവര്‍പൂളിനും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ വിജയത്തുടക്കം. സീസണിലെ ആദ്യ മല്‍സരത്തിനിറങ്ങിയ ചെല്‍സി 2-1ന് വെസ്റ്റ്ഹാമിനെ തോല്‍പ്പിച്ചപ്പോള്‍ ആവേശകരമായ പോരില്‍ ലിവര്‍പൂള്‍ 4-3ന് മുന്‍ ജേതാക്കളായ ആഴ്‌സനലിനെ മറികടക്കുകയായിരുന്നു.
47ാം മിനിറ്റില്‍ ഈഡന്‍ ഹസാര്‍ഡിലൂടെ ചെല്‍സിയാണ് ആദ്യം ലക്ഷ്യംകണ്ടത്. എന്നാല്‍, 77ാം മിനിറ്റില്‍ ജെയിംസ് കോളിന്‍സ് വെസ്റ്റ്ഹാമിനെ ഒപ്പമെത്തിച്ചു. മല്‍സരം സമനിലയിലേക്ക് നീങ്ങുമെന്ന ഘട്ടത്തിലാണ് ചെല്‍സിയുടെ വിജയഗോള്‍ പിറന്നത്.
90ാം മിനിറ്റില്‍ ഡിയേഗോ കോസ്റ്റയാണ് ചെല്‍സിക്ക് നാടകീയ ജയം സമ്മാനിച്ചത്. ചെല്‍സിയുടെ പുതിയ പരിശീലകന്‍ ആന്റോണിയോ കോന്റെയുടെ ആദ്യ പ്രീമിയര്‍ ലീഗ് മല്‍സരം കൂടിയായിരുന്നു ഇത്.
അതേസമയം, 31ാം മിനിറ്റില്‍ തിയോ വാല്‍ക്കോട്ടിലൂടെ ആഴ്‌സനലാണ് ലിവര്‍പൂളിനെതിരേ ആദ്യം ഗോള്‍ നേടിയത്. എന്നാല്‍, ഫിലിപ്പെ കോട്ടീഞ്ഞോയുടെ ഇരട്ട ഗോളില്‍ മുന്നേറിയ ലിവര്‍പൂള്‍ 20 മിനിറ്റുകള്‍ക്കിടെ നാല് ഗോളുകള്‍ ഗണ്ണേഴ്‌സിന്റെ വലയില്‍ അടിച്ചുകയറ്റുകയായിരുന്നു. ആദം ലല്ലാന, സാഡിയോ മാനെ എന്നിവരാണ് ലിവര്‍പൂളിന്റെ മറ്റു സ്‌കോറര്‍മാര്‍.
വാല്‍ക്കോട്ടിനു പുറമേ ആഴ്‌സനലിനു വേണ്ടി അലെക്‌സ് ഓക്‌സ്‌ലഡ് ചാംബര്‍ലെയ്ന്‍, കലും ചാംബേര്‍സ് എന്നിവരാണ് ലക്ഷ്യംകണ്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day