|    Dec 14 Thu, 2017 9:56 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലൈമാക്‌സില്‍ മാഞ്ചസ്റ്ററിനു ജയം

Published : 19th May 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സീസണിലെ അവസാന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മികച്ച ജയം. ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ബോണ്‍മൗത്തിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് റെഡ് ഡെവിള്‍സ് തകര്‍ത്തത്.
ഒരു ഗോള്‍ നേടുന്നതിനൊപ്പം മറ്റൊരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത യുവതാരം മാര്‍കസ് റഷ്‌ഫോര്‍ഡാണ് മാഞ്ചസ്റ്ററിന്റെ വിജയശില്‍പ്പി. 43ാം മിനിറ്റില്‍ ക്യാപ്റ്റന്‍ വെയ് ന്‍ റൂണിയിലൂടെയാണ് മാഞ്ചസ്റ്റ ര്‍ അക്കൗണ്ട് തുറന്നത്. ലീഗില്‍ 100 ഗോളുകളെന്ന നാഴികക്കല്ല് താരം പിന്നിടുകയും ചെയ്തു.
74ാം മിനിറ്റില്‍ റഷ്‌ഫോര്‍ഡ് സ്‌കോര്‍ 2-0 ആക്കി. 87ാം മിനിറ്റില്‍ ആഷ്‌ലി യങ് ടീമിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ബോണ്‍മൗത്തിന്റെ ആശ്വാസഗോള്‍ ഇഞ്ചുറിടൈമില്‍ മാഞ്ചസ്റ്റര്‍ ഡിഫന്റര്‍ ക്രിസ് സ്‌മോളിങിന്റെ വകയായിരുന്നു.
മാഞ്ചസ്റ്റര്‍-ബോണ്‍മൗത്ത് മല്‍സരം കഴിഞ്ഞ ഞായറാഴ്ചയാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ കളിക്കുമുമ്പ് സ്റ്റേഡിയത്തില്‍ ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് മല്‍സരം മാറ്റിവയ്ക്കുകയായിരുന്നു.
ജയത്തോടെ ലീഗില്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്ത മാഞ്ചസ്റ്റര്‍ അടുത്ത സീസണിലെ യൂറോപ ലീഗിനു യോഗ്യത കരസ്ഥമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക