|    Jan 16 Mon, 2017 10:44 pm
FLASH NEWS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സാഞ്ചസിലേറി ആഴ്‌സനല്‍ മുന്നോട്ട്

Published : 23rd April 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ ആഴ്‌സനലിന് ജയം. കഴിഞ്ഞ ദിവസം നടന്ന ലീഗിലെ 34ാം റൗണ്ട് മല്‍സരത്തില്‍ ആഴ്‌സനല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വെസ്റ്റ്‌ബ്രോമിനെ പരാജയപ്പെടുത്തുകയായിരുന്നു.
ഇരട്ട ഗോള്‍ നേടിയ ചിലിയന്‍ സ്‌ട്രൈക്കര്‍ അലെക്‌സിസ് സാഞ്ചസാണ് ഗണ്ണേഴ്‌സിന്റെ ഹീറോ. കളിയുടെ ഒന്നാംപകുതിയിലായിരുന്നു സാഞ്ചസ് നേടിയ രണ്ടു ഗോളുകളും. കളിയുടെ ആറ്, 38 മിനിറ്റുകളിലാണ് താരം ആഴ്‌സനലിനു വേണ്ടി ലക്ഷ്യംകണ്ടത്.
ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനം തിരിച്ചുപിടിക്കാനും ആഴ്‌സനലിന് സാധിച്ചു. നിലവില്‍ 63 പോയിന്റുമായാണ് ആഴ്‌സനല്‍ ലീഗില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നത്. 73 പോയിന്റോടെ ലെസ്റ്റര്‍ സിറ്റി ഒന്നാമതും 68 പോയിന്റുമായി ടോട്ടനം ഹോട്‌സ്പറുമാണ് ആഴ്‌സനലിന് മുന്നിലുള്ളത്. 61 പോയിന്റാണ് ലീഗില്‍ നാലാം സ്ഥാനത്തുള്ള സിറ്റിയുടെ സമ്പാദ്യം.
ഹോംഗ്രൗണ്ടില്‍ ആധികാരിക പ്രകടനമാണ് ആഴ്‌സനല്‍ കാഴ്ചവച്ചത്. ഈ വിജയത്തോടെ പ്രീമിയര്‍ ലീഗില്‍ ഗണ്ണേഴ്‌സ് 500 ജയങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു ശേഷം (584 ജയം) 500 ജയങ്ങള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ടീം കൂടിയാണ് ആഴ്‌സനല്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക