|    Jul 22 Sun, 2018 2:56 am
FLASH NEWS
Home   >  Sports  >  Football  >  

ഇംഗ്ലീഷ് കാരബാവോ കപ്പ്: വമ്പന്‍ ജയത്തോടെ ചെല്‍സിയും യുനൈറ്റഡും

Published : 21st September 2017 | Posted By: ev sports

ലണ്ടന്‍: ഇംഗ്ലണ്ട് കാരബാവോ കപ്പില്‍ കരുത്തരായ ചെല്‍സിക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ആഴ്‌സനലിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം. ചെല്‍സി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് നോട്ടിങ്ഹാമിനെ പരാജയപ്പെടുത്തിയപ്പോള്‍ ആഴ്‌സനല്‍ എതിരില്ലാത്ത ഒരു ഗോളിന് ഡോണ്‍കാസ്റ്ററെയും തോല്‍പ്പിച്ചു. അതേ സമയം ബര്‍ട്ടനെ 4-1നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോല്‍പ്പിച്ചത്.  വെസ്റ്റ് ബ്രോമിനെ 2-1ന് മാഞ്ചസ്റ്റര്‍ സിറ്റിയും മുട്ടുകുത്തിച്ചു.
ബാറ്റ്ഷുവായിയുടെ ഹാട്രിക്ക് ഗോളിലാണ് ചെല്‍സി തകര്‍പ്പന്‍ ജയം നേടിയത്. കളി തുടങ്ങി 12ാം മിനിറ്റില്‍ കെനഡിയിലൂടെയാണ് ചെല്‍സി അക്കൗണ്ട് തുറന്നത്. 18ാം മിനിറ്റില്‍ ബാറ്റ്ഷുവായ് ചെല്‍സിയുടെ ലീഡുയര്‍ത്തി.  39ാം മിനിറ്റില്‍ ഫാബ്രിഗസിന്റെ അസിസ്റ്റില്‍ മുസോണ്ടയും ലക്ഷ്യം കണ്ടെത്തിയതോടെ ഒന്നാം പകുതിയില്‍ മൂന്ന് ഗോളിന്റെ ആധിപത്യം ചെല്‍സിക്കൊപ്പം നിന്നു. രണ്ടാം പകുതിയുടെ 52ാം മിനിറ്റിലും 85ാം മിനിറ്റിലും ബാറ്റ്ഷുവായ് വീണ്ടും വലകുലുക്കിയതോടെ 5-1ന് നീലപ്പട വിജയം കാണുകയായിരുന്നു. 3-5-2 ശൈലിയില്‍ കളത്തിലിറങ്ങിയ നോട്ടിങ്ഹാമിനെ 3-4-3 ശൈലിയില്‍ ഇറങ്ങിയാണ് ചെല്‍സി തളച്ചത്.
അതേ സമയം തുടര്‍തോല്‍വികളുടെ ഭാരമിറക്കി ആഴ്‌സന്‍ വെങറുടെ ആഴ്‌സനല്‍ നിര വിജയ വഴിയില്‍ തിരിച്ചെത്തി. 25ാം മിനിറ്റില്‍ വാല്‍ക്കോട്ട് നേടിയ ഏക ഗോളിന്റെ ബലത്തിലാണ് ആഴ്‌സനല്‍ വിജയം നേടിയത്. സൂപ്പര്‍ താരം അലക്‌സീസ് സാഞ്ചസിന്റെ അസിസ്റ്റിലായിരുന്നു വാല്‍ക്കോട്ടിന്റെ ഗോള്‍. മുന്‍ നിരയില്‍ ജെറാഡിനെ അണിനിരത്തി 3-4-2-1 ശൈലിയിലാണ് ആഴ്‌സനലിനെ വെങര്‍ കളത്തിലിറക്കിയത്.
മറ്റൊരു മല്‍സരത്തില്‍ എവര്‍ട്ടന്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സണ്ടര്‍ലാന്റിനെയും മുക്കി. ഇരട്ട ഗോളുകള്‍ നേടിയ കാല്‍വര്‍ട്ട് ലെവിന്റെ പ്രകടനമാണ് എവര്‍ട്ടന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 83ാം മിനിറ്റില്‍ നിയാസിയും എവര്‍ട്ടനുവേണ്ടി ലക്ഷ്യം കണ്ടു.
റാഷ്‌ഫോര്‍ഡ് ഇരട്ടഗോളുകളുമായി കളം നിറഞ്ഞ്കളിച്ചപ്പോള്‍ ബര്‍ട്ടന് 4-1ന് തോല്‍വി സമ്മതിക്കേണ്ടി വന്നു.  അഞ്ചാം മിനിറ്റില്‍ റാഷ്‌ഫോര്‍ഡിലൂടെയാണ് യുനൈറ്റഡ് അക്കൗണ്ട് തുറന്നത്. 17ാം മിനിറ്റില്‍ വീണ്ടും റാഷ്‌ഫോര്‍ഡ് ലക്ഷ്യം കണ്ടെത്തി. ബ്ലിന്‍ഡിന്റെ അസിസ്റ്റിലായിരുന്നു റാഷ്‌ഫോര്‍ഡിന്റെ രണ്ടാം ഗോള്‍. 36ാം മിനിറ്റില്‍ ലിങ്കാര്‍ഡും ലക്ഷ്യം കണ്ടെത്തിയതോടെ ഒന്നാം പകുതിയില്‍ 3-0ന്റെ ലീഡും യുനൈറ്റഡിനൊപ്പം നിന്നു. രണ്ടാം പകുതിയില്‍ കൂടുതല്‍ ശക്തമായ പ്രതിരോധം ബര്‍ട്ടന്‍ കാഴ്‌വച്ചെങ്കിലും 60ാം മിനിറ്റില്‍ മാര്‍ഷ്യലിലൂടെ യുനൈറ്റഡ് ലീഡുയര്‍ത്തി. റാഷ്‌ഫോര്‍ഡിന്റെ അസിസ്റ്റിലായിരുന്നു മാര്‍ഷ്യലിന്റെ ഗോള്‍ നേട്ടം. എന്നാല്‍ അധിക സമയത്ത് ഡയറാണ് ബര്‍ട്ടണിന്റെ ആശ്വാസ ഗോള്‍ നേടിയത്.
ലിറോയ് സെയ്‌ന്റെ ഇരട്ടഗോളുകളാണ് പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം സമ്മാനിച്ചത്. മൂന്നാം മിനിറ്റില്‍ തന്നെ സെയ്ന്‍ ലക്ഷ്യം കണ്ടെത്തി.ഗുണ്ടോഗന്റെ അസിസ്റ്റിലായിരുന്നു സെയ്‌ന്റെ ഗോള്‍നേട്ടം. ഒന്നാം പകുതിയില്‍ ഒരു ഗോളിന്റെ ലീഡോടെ കളി പിരിഞ്ഞ സിറ്റിക്കെതിരെ 71ാം മിനിറ്റില്‍ യാക്കോബിലൂടെ വെസ്റ്റ് ബ്രോം സമനില പിടിച്ചു. എന്നാല്‍ 76ാം മിനിറ്റില്‍ സില്‍വയുടെ അസിസ്റ്റിലൂടെ സെയ്ന്‍ സിറ്റിക്ക് വിജയ ഗോള്‍ സമ്മാനിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss