|    Oct 18 Wed, 2017 9:34 am
FLASH NEWS

ഇംഗ്ലീഷ് അധ്യയനത്തിന് പുതുവഴികള്‍ തേടി ശാന്തിനികേതന്‍ എച്ച്എസ്എസ്‌

Published : 13th August 2017 | Posted By: fsq

 

വടകര: ഇംഗ്ലീഷ് അധ്യയനത്തിന് പുതുവഴികള്‍ തേടി വിദ്യാര്‍ത്ഥികളുടെ ചിത്രപ്രദര്‍ശനം. തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ ഇംഗ്ലീഷ് പഠനം സുഗമമാക്കാന്‍ അവര്‍ പഠിച്ച പാഠഭാഗങ്ങളിലെ മുഹൂര്‍ത്തങ്ങള്‍ക്ക് വരകളിലൂടെ ജീവന്‍ പകര്‍ന്നത്. പാഠങ്ങളിലെ ആശയങ്ങള്‍ക്ക് മൂര്‍ത്തരൂപം നല്‍കുകയും ഓരോ ചിത്രങ്ങള്‍ക്കും തലവാചകവും അടിക്കുറുപ്പും നല്‍കുകയുമാണ് ചെയ്യ്തത്. മുഴുവന്‍ ആശയങ്ങളെയും ചിത്രത്തിലക്കി, മുഴുവന്‍ വിദ്യാര്‍ത്ഥികളും ചിത്രം വരച്ചു. ഇതിലൂടെ പാഠങ്ങളിലെ ആശയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ഊട്ടിയുറപ്പിക്കപ്പെടുകയും ഭാഷാനൈപുണ്യം കൈവരിക്കുകയും ചെയ്യുന്നു. ഓരോ അധ്യായവും അവസാനിക്കുമ്പോള്‍ അതിലെ മുഹൂര്‍ത്തങ്ങള്‍ ഇത്തരത്തില്‍ ചിത്രങ്ങളാക്കാനാണ് ഉദ്ദേശിക്കുന്നത്.  ഇംഗ്ലീഷ് സബ്ജക്റ്റ് കൗണ്‍സില്‍  കണ്‍വീനര്‍ വടയക്കണ്ടി നാരായണന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. ഷൗബ ഷാഹിന്‍, പിസി ജംഷിദ്, എസ് നന്ദന,  സി ഐശ്യര്യ, എംകെ അഞ്ജന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചിത്രപ്രദര്‍ശനത്തിന്റെ ഭാഗമായി വിവിധ വേദികളില്‍ നടന്ന ചടങ്ങുകളില്‍ പിടിഎ പ്രസിഡന്റ് പികെ യൂസഫ്, ഹെഡ്മിസ്ട്രസ്സ് എം അജിതകുമാരി, എംകെ മനോജ്, എം സത്യഭാമ, വി ജാഫര്‍, പി ഹരിദാസ്, കെ സലിം, കെ ഖദീജ, കെ ഷഫീന സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക