|    Jul 23 Mon, 2018 11:21 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്‌ : വമ്പന്‍മാരുടെ പോരാട്ടത്തില്‍ വല കുലുങ്ങിയില്ല

Published : 18th September 2017 | Posted By: fsq

 

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന വാശിയേറിയ ചെല്‍സി- ആഴ്‌സനല്‍ മല്‍സരത്തില്‍ ഗോള്‍രഹിത സമനില. ആദ്യ സ്ഥാനങ്ങളില്‍ ഇടംപിടിക്കാന്‍ ചെല്‍സിയുടെ ഹോംഗ്രൗണ്ടില്‍ സന്ദര്‍ശനത്തിനെത്തിയ പീരങ്കിപ്പടയ്‌ക്കൊപ്പം മെസ്യൂദ് ഓസില്‍ ഉണ്ടായിരുന്നില്ല. ലാകാസറ്റെയെ മുന്നില്‍ നിര്‍ത്തി ആഴ്‌സനലും മൊറാത്തയെ ദൗത്യം ഏല്‍പ്പിച്ച് ചെല്‍സിയും സമാന ശൈലിയില്‍ കരുത്ത് പരീക്ഷിച്ചപ്പോള്‍ ആദ്യപകുതി ശൂന്യമായിരുന്നു. രണ്ടാംപകുതിയില്‍ പകരക്കാരെ പരീക്ഷിച്ച ഇരുനിരയിലും ഗോളിന് വേണ്ടിയുള്ള ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. 87ാം മിനിറ്റില്‍ ട്രിപ്പിങിന് ചുവപ്പ് കാര്‍ഡ് ലഭിച്ച ഡിഫന്‍ഡര്‍ ഡേവിഡ് ലൂയിസ് പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയെങ്കിലും ചെല്‍സിയുടെ പ്രതിരോധം ഭേദിക്കാന്‍ ആഴ്‌സനലിന് സാധിച്ചില്ല. മുന്‍ ചാംപ്യന്‍മാരായ ചെല്‍സി പട്ടികയുടെ മൂന്നാം സ്ഥാനത്താണ്. 12ാം സ്ഥാനത്താണ് ആഴ്‌സനല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss