|    Jul 23 Sun, 2017 8:30 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇംഗ്ലണ്ട് പൊരുതുന്നു

Published : 18th July 2016 | Posted By: SMR

ലോര്‍ഡ്‌സ്: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് 283 റണ്‍സ് വിജയലക്ഷ്യം. നാലാംദിനമായ ഇന്നലെ 62 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വിക്കറ്റിന് 174 റണ്‍സെന്ന നിലയില്‍ പൊരുതുകയാണ് ഇംഗ്ലണ്ട്.
നാല് വിക്കറ്റ് കൈയിലിരിക്കേ ഒന്നാം ടെസ്റ്റ് സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് 109 റണ്‍സ് കൂടി വേണം. ഒരുഘട്ടത്തില്‍ ആറ് വിക്കറ്റിന് 139 റണ്‍സെന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ട് അപരാജിതമായ ഏഴാം വിക്കറ്റില്‍ ചെറുത്ത് നില്‍ക്കുകയായിരുന്നു.
40 റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോവും 11 റണ്‍സോടെ ക്രിസ് വോക്‌സുമാണ് ക്രീസില്‍. 122 പന്തില്‍ മൂന്ന് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ബെയര്‍‌സ്റ്റോവിന്റെ ഇന്നിങ്‌സ്. 70 പന്ത് നേരിട്ടാണ് വോക്‌സ് 11 റണ്‍സെടുത്തത്. ഗാരി ബല്ലാന്‍സ് (43), ജെയിംസ് വിന്‍സ് (42) എന്നിവരാണ് രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. പാകിസ്താനു വേണ്ടി രണ്ടാമിന്നിങ്‌സില്‍ റാഹത്ത് അലി മൂന്നും യാസിര്‍ ഷാ രണ്ടും വഹാബ് റിയാസ് ഒരു വിക്കറ്റും വീഴ്ത്തി തിളങ്ങി.
നേരത്തെ ഒന്നാമിന്നിങ്‌സില്‍ ലീഡ് ലഭിച്ച പാകിസ്താന്‍ രണ്ടാമിന്നിങ്‌സില്‍ 215 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി ക്രിസ് വോക്‌സ് അഞ്ചും സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നും മോയിന്‍ അലി രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി.
96 പന്തില്‍ എട്ട് ബൗണ്ടറിയോടെ 49 റണ്‍സെടുത്ത ആസാദ് ഷഫീഖാണ് രണ്ടാമിന്നിങ്‌സില്‍ പാകിസ്താന്റെ ടോപ്‌സ്‌കോറര്‍. സര്‍ഫ്രാസ് അഹ്മദ് (45), യാസിര്‍ (30) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക