|    Jul 23 Mon, 2018 3:28 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍ സ്‌റ്റോക്‌സ് അറസ്റ്റില്‍

Published : 27th September 2017 | Posted By: fsq

 

ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് പോലിസ് പിടിയിലായി. തിങ്കളാഴ്ച  ക്ലിഫ്‌റ്റോണിനടുത്ത് നെറ്റ് ക്ലബ്ബിന് സമീപമുണ്ടായ അടിപിടിയെത്തുടര്‍ന്നാണ് സ്റ്റോക്കിനെ അറസ്റ്റ് ചെയ്തതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.  സംഭവത്തില്‍ മറ്റൊരു ഇംഗ്ലണ്ട് താരമായ അലക്‌സ് ഹെയ്ല്‍സ് കൂടി ഉള്‍പ്പെട്ടിരുന്നുവെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നില്ല. അടിപിടിയില്‍ ഒരു യുവാവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെത്തുടര്‍ന്ന് സ്‌റ്റോക്ക്‌സ് ഒരു രാത്രി ജയിലില്‍ കഴിഞ്ഞതായും ഇംഗ്ലണ്ട് ടീം അധികൃതരെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ വ്യാഴാഴ്ച ഓവലില്‍ നടക്കുന്ന വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ സ്‌റ്റോക്കിന് കളിക്കാനാവില്ലെന്ന് ഉറപ്പായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss