|    Jan 18 Wed, 2017 3:10 am
FLASH NEWS

ഇംഗ്ലണ്ടില്‍ തുടക്കം അട്ടിമറിയോടെ

Published : 14th August 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണിന് അട്ടിമറിയോടെ തുട ക്കം. ഇന്നലെ നടന്ന ഉദ്ഘാടനമല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയെ പുതുമുഖ ടീം ഹള്‍ സിറ്റി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ഞെട്ടിച്ചു.
ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ ആദം ഡയമണ്ടും 57ാം മിനിറ്റില്‍ റോബര്‍ട്ട് സ്‌നോഡ്ഗ്രാസും നേടിയ ഗോളുകളാണ് ഹള്ളിന് അവിശ്വസനീയ ജയം സമ്മാനിച്ചത്. 47ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ റിയാദ് മെഹ്‌റസ് ചാംപ്യന്മാരുടെ ഗോള്‍ മടക്കി.
പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോവുന്ന ഹള്ളിന് ഇന്നലെ ആരും വിജയസാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ കളിക്കളത്തില്‍ യാതൊരു സമ്മര്‍ദ്ദവുമില്ലാതെ കളിച്ച അവര്‍ ജയത്തോടെ പ്രീമിയര്‍ ലീഗിലേക്കുള്ള തിരിച്ചുവരവ്  ആഘോഷിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക