|    Jan 19 Fri, 2018 1:32 pm
FLASH NEWS
Home   >  Sports  >  Football  >  

ഇംഗ്ലണ്ടില്‍ കളിയാരവമുയരുന്നു: ആദ്യ മല്‍സരം ആഴ്‌സനല്‍ – ലെസ്റ്റര്‍ സിറ്റി

Published : 10th August 2017 | Posted By: ev sports
  • ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2017- 18 സീസണ്‍ ഇന്ന് ആരംഭിക്കും
  •  ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും ബൂട്ടുകെട്ടും


    ലണ്ടന്‍: കാല്‍പന്ത് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇംഗ്ലണ്ടില്‍ ഇന്ന് കളിയാരവമുയരുന്നു. 2017-18 സീസണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആവേശകരമാവുമെന്ന സൂചനകളുമായി ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കിക്കോഫ്. പുലര്‍ച്ചെ 12.15ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ മുന്‍ ചാംപ്യന്മാരായ ആഴ്‌സനലും ലെസ്റ്റര്‍ സിറ്റിയും കരുത്തു പരീക്ഷിക്കും. നിലവിലെ ചാംപ്യന്മാരായ ചെല്‍സി ബേണ്‍ലിയുമായും ലിവര്‍പൂള്‍ വാട്‌ഫോര്‍ഡുമായും മുഖാമുഖം വരുമ്പോള്‍ മറ്റൊരു വമ്പന്‍ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി ബ്രൈറ്റനുമായും കൊമ്പുകോര്‍ക്കും.
    ചാംപ്യന്‍ഷിപ്പിലേക്ക് തരംതാഴ്ത്തപ്പെട്ട ഹള്‍സിറ്റി, മിഡില്‍സ്‌ബ്രോ, സണ്ടര്‍ലാന്റ് എന്നീ ക്ലബ്ബുകള്‍ക്ക് പകരമായി ബ്രൈറ്റന്‍ ഹോവ് ആല്‍ബിയോന്‍, ഹഡ്ഡേഴ്‌സ്ഫീല്‍ഡ് ടൗണ്‍, ന്യൂകാസില്‍ യുനൈറ്റഡ് എന്നിവരാണ് പ്രമോട്ട് ചെയ്യപ്പെട്ട് ഇത്തവണ ലീഗിലെത്തുന്നത്. അതേസമയം, ട്രാന്‍സ്ഫര്‍ സീസണില്‍ സജീവ ഇടപെടല്‍ നടത്തി വമ്പന്‍ താരങ്ങളെ സ്വന്തമാക്കിയിരിക്കുകയാണ് പല ഇംഗ്ലീഷ് ക്ലബ്ബുകളും. ഇത്തവണ കിരീടം തിരിച്ചുപിടിക്കാന്‍ ഉറപ്പിച്ച് മാഞ്ചസ്റ്റര്‍ ക്ലബ്ബുകളായ യുനൈറ്റഡും സിറ്റിയുമാണ് കളിക്കാര്‍ക്കായി കൂടുതല്‍ പണം ചെലവഴിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day