|    May 27 Sat, 2017 9:05 pm
FLASH NEWS

ഇംഗ്ലണ്ടില്‍ ഇനി സോക്കര്‍ ലഹരി

Published : 13th August 2016 | Posted By: SMR

ലണ്ടന്‍: ജനപ്രീതി കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റെന്നു പേരേടുത്ത ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് ഇന്നു കിക്കോഫ്. ആദ്യദിനം ഏഴു മല്‍സരങ്ങളാണുള്ളത്. നിലവിലെ ചാംപ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയടക്കം 14 ടീമുകള്‍ ജയത്തോടെ തുടങ്ങാനുറച്ച് പോര്‍ക്കളത്തിലിറങ്ങും.
ലെസ്റ്ററും ഹള്‍ സിറ്റിയും തമ്മിലുള്ള മല്‍സരത്തോടെയാണ് ലീഗിനു തുടക്കമാവുന്നത്. മറ്റു മല്‍സരങ്ങളില്‍ മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി സണ്ടര്‍ലാന്‍ഡിനെയും ടോട്ടനം ഹോട്‌സ്പര്‍ എവര്‍ട്ടനെയും ബേണ്‍ലി സ്വാന്‍സി സിറ്റിയെയും സതാംപ്റ്റന്‍ വാട്‌ഫോര്‍ഡിനെയും മിഡില്‍സ്‌ബ്രോ സ്‌റ്റോക്ക് സിറ്റിയെയും ക്രിസ്റ്റല്‍ പാലസ് വെസ്റ്റ്‌ബ്രോമിനെയും നേരിടും.
മുന്‍ തോക്കളായ മാഞ്ചസ്റ്റ ര്‍ യുനൈറ്റഡിന്റെ മല്‍സരം നാളെയാണ്. നാളത്തെ മറ്റൊരു ശ്രദ്ധേയമായ പോരാട്ടത്തില്‍ ആഴ്‌സനല്‍ ലിവര്‍പൂളുമായി കൊമ്പുകോര്‍ക്കും.
കഴിഞ്ഞ സീസണിലെ അദ്ഭുതം ഇത്തവണ ലെസ്റ്ററിന് ആവര്‍ത്തിക്കാനാവുമോയെന്നാണ് ലോകം ഉറ്റുനോക്കുന്ന ത്. എന്‍ഗോളെ കോന്റെയെ ചെ ല്‍സിക്കു വിറ്റതൊഴിച്ചാല്‍ കഴിഞ്ഞ സീസണിലെ ടീമില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ലെസ്റ്ററിന്റെ വരവ്. കഴിഞ്ഞ സീസണിലെ കിരീടവിജയം യാദൃശ്ചികമായി സംഭവിച്ചതല്ലെന്നു തെളിയിക്കുകയാവും ലെസ്റ്റര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
പുതിയ കോച്ച് പെപ് ഗ്വാര്‍ ഡിയോളയ്ക്കു കീഴില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആദ്യമായി കളത്തിലിറങ്ങുന്ന മല്‍സരം കൂടിയാണിത്. പ്രീമിയര്‍ ലീഗില്‍ ഗ്വാര്‍ഡിയോളയുടെ അരങ്ങേറ്റം കൂടിയാണിത്. പുതുതായി ചില പ്രമുഖ താരങ്ങളെ ടീമിലെത്തിച്ച ഗ്വാര്‍ഡിയോള ഇന്ന് അവര്‍ക്ക് പ്ലെയിങ് ഇലവനില്‍ സ്ഥാനം ന ല്‍കുമോയെന്ന് കണ്ടറിയണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day