|    Oct 22 Sun, 2017 5:42 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇംഗ്ലണ്ടിലും ഇറ്റലിയിലും ഇന്നു തീപാറും

Published : 2nd October 2016 | Posted By: SMR

ലണ്ടന്‍/ റോം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലും ഇറ്റാലിയന്‍ ലീഗിലും ഇന്ന് തീപാറും മല്‍സരങ്ങള്‍. പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാ രായ മാഞ്ചസ്റ്റര്‍ സിറ്റിയും കരുത്തരായ ടോട്ടനം ഹോട്‌സ്പറുമാണ് കൊമ്പുകോര്‍ക്കുന്നത്. മറ്റു മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌റ്റോക്ക് സിറ്റിയെ യും ലെസ്റ്റര്‍ സിറ്റി സതാംപ്റ്റനെയും ആഴ്‌സനല്‍ ബേണ്‍ലിയെയും നേരിടും.
ഇറ്റാലിയന്‍ ലീഗില്‍ മുന്‍ ജേതാക്കളായ ഇന്റര്‍മിലാനും എ എസ് റോമയും പോരടിക്കും. യുവന്റസ് എംപോളിയെയും എസി മിലാന്‍ സസുവോലോയെയും എതിരിടും.
പുതിയ കോച്ച് പെപ് ഗ്വാര്‍ഡിയോളയ്ക്കു കീഴില്‍ ഈ സീസണില്‍ മിന്നും പ്രകടനമാണ് സിറ്റി നടത്തുന്നത്. ഇതുവരെ കളിച്ച ആറു ലീഗ് മല്‍സരങ്ങളി ലും ജയിച്ച സിറ്റി 18 പോയിന്റോടെയാണ് ലീഗില്‍ തലപ്പത്തു നി ല്‍ക്കുന്നത്. 14 പോയിന്റ് വീതം നേടി ടോട്ടനവും എവര്‍ട്ടനും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
അതേസമയം, ഇന്നലെ നടന്ന കളിയില്‍ ലിവര്‍പൂള്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു സ്വാന്‍സിയെ കീഴടക്കി. എട്ടാം മിനിറ്റില്‍ ലെറോയ് ഫെര്‍ സ്വാന്‍സിയെ മുന്നിലെത്തിച്ചെങ്കിലും റോബര്‍ട്ടോ ഫിര്‍മിനോ (54), ജെയിംസ് മില്‍നര്‍ (84) എന്നിവരുടെ ഗോളുകളില്‍ ലിവര്‍പൂള്‍ വിജയം പിടിച്ചെടുത്തു.
ആദ്യ ഏകദിനം പാകിസ്താന്
ഷാര്‍ജ: ട്വന്റി ക്രിക്കറ്റ് പരമ്പര തൂത്തുവാരിയതിനു പിറകെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയി ലും പാകിസ്താന്‍ ആധിപത്യം. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ കളിയില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാകിസ്താന് 111 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.
മഴയെത്തുടര്‍ന്ന് 49 ഓവറാക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഒമ്പതു വിക്കറ്റിന് 284 റണ്‍സെടുത്തു. ബാബര്‍ അ്‌സമിന്റെ (120*) കന്നി സെഞ്ച്വറിയാണ് ടീമിനു തുണയായത്. 131 പന്തില്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറും അ്‌സമിന്റെ ഇന്നിങ്‌സിലുണ്ടായിരു ന്നു. ഷര്‍ജീല്‍ ഖാനാണ് (54) മറ്റൊരു സ്‌കോറര്‍.
മറുപടിയില്‍ 38.4 ഓവറില്‍ 175 റണ്‍സിന് വിന്‍ഡീസ് പുറത്താ യി. മുഹമ്മദ് നവാസ് നാലും ഹസന്‍ അലി മൂന്നും വിക്കറ്റ് വീഴ്ത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക