|    Oct 22 Sun, 2017 5:42 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇംഗ്ലണ്ടിന് 284 റണ്‍സ് വിജയലക്ഷ്യം

Published : 5th November 2015 | Posted By: SMR

ഷാര്‍ജ: പാകിസ്താനെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു 284 റണ്‍സ് വിജയലക്ഷ്യം. നാലാംദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് രണ്ടു വിക്കറ്റിന് 46 റണ്‍സെന്ന നിലയിലാണ്. എട്ടു വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനു ജയിക്കാന്‍ 238 റണ്‍സ് കൂടി വേണം.
നേരത്തേ പാകിസ്താന്‍ രണ്ടാമിന്നിങ്‌സില്‍ 355നു പുറത്താവുകയായിരുന്നു. ഓപണര്‍ മുഹമ്മദ് ഹഫീസിന്റെ (151) സെഞ്ച്വറിയാണ് പാകിസ്താന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 266 പന്ത് നേരിട്ട ഹഫീസ് 15 ബൗണ്ടറികളും മൂന്നു സിക്‌സറും നേടി. സ്റ്റുവര്‍ട്ട് ബ്രോഡ് ഇംഗ്ലണ്ടിനായി മൂന്നു വിക്കറ്റ് വീഴ്ത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക