|    Dec 18 Mon, 2017 10:22 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച

Published : 21st October 2016 | Posted By: SMR

ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു ബാറ്റിങ് തകര്‍ച്ച. ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് 258 റണ്‍സെടുത്തിട്ടുണ്ട്.
മോയിന്‍ അലി (68), ജോണി ബെയര്‍സ്‌റ്റോവ് (52) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്. അഞ്ചു വിക്കറ്റെടുത്ത അരങ്ങേറ്റക്കാരന്‍ മെഹ്ദി ഹസന്‍ മിറാസിന്റെ തകര്‍പ്പന്‍ ബൗളിങ് ഇംഗ്ലണ്ടിനെ പ്രതിസന്ധിയിലാക്കിയത്. 33 ഓവറില്‍ 64 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മിറാസ് അഞ്ചു വിക്കറ്റ് പിഴുതത്. സാക്വിബുല്‍ ഹസന് രണ്ടു വിക്കറ്റ് ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss