|    Mar 23 Thu, 2017 10:07 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇംഗ്ലണ്ടിന് ജയം; പരമ്പര

Published : 14th October 2016 | Posted By: SMR

ചിറ്റഗോങ്: ഇംഗ്ലണ്ട് ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ ഇംഗ്ലണ്ടിന് നാല് വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 277 റണ്‍സ് വിജയ ലക്ഷ്യം 47.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു.
മഴ മൂലം വൈകിത്തുടങ്ങിയ കളിയില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ആതിഥേയരായ ബംഗ്ലാദേശിനെ ബാറ്റിങിനയക്കുകയായിരുന്നു. ഈര്‍പ്പം നിറഞ്ഞ പിച്ചില്‍ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 277 എന്ന പൊരുതാവുന്ന സ്്‌കോര്‍ സ്വന്തമാക്കി. ബംഗ്ലാദേശിന് വേണ്ടി മുഷ്ഫിക്കുല്‍ റഫ്മാന്‍ 67 റണ്‍സുമായി ടോപ് സ്‌കോറര്‍ ആയി. സാബിര്‍ റഫ്മാന്‍ 49 റണ്‍സും ഇമ്രുല്‍ കൈയീസ് 46 റണ്‍സും നേടി തിളങ്ങി
മറുപടി ബാറ്റിങില്‍ മികച്ച രീതിയില്‍ കളിച്ച ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ ഡക്കറ്റ് (63)സാം ബില്ലിങ്‌സ് (62) എന്നിവരുടെ അര്‍ധസെഞ്ച്വറിക്കരുത്തിലാണ് വിജയം നേടിയത്. ബെന്‍ സ്‌റ്റോക്കസ് 47 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന് ഏകദിനങ്ങളടങ്ങുന്ന പരമ്പര ഇംഗ്ലണ്ട് 2-1 ന് സ്വന്തമാക്കി. ബെന്‍ സ്റ്റോക്കസ് മാന്‍ ഓഫ് ദ സീരിയസായി.രണ്ടാം മല്‍സരത്തില്‍ ക്യാപ്റ്റന്‍ മൊര്‍ത്താസയുടെ മികവില്‍ ബംഗ്ലാദേശ് വിജയിച്ചിരുന്നു.

(Visited 32 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക