|    Jan 24 Tue, 2017 8:40 am

ഇംഗ്ലണ്ടിന്റെയും റഷ്യയുടെയും ആരാധകര്‍ ഏറ്റുമുട്ടി

Published : 13th June 2016 | Posted By: SMR

മാഴ്‌സെ: യൂറോ കപ്പ് മല്‍സരം വീക്ഷിക്കാനായി ഫ്രാന്‍സിലെത്തിയ ഇംഗ്ലണ്ടിന്റേയും റഷ്യയുടേയും ആരാധകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാഴ്‌സെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടും റഷ്യയും തമ്മിലുള്ള മല്‍സരം നടക്കുമ്പോഴാണ് വേദിക്ക് പുറത്ത് ആരാധകര്‍ ഏറ്റുമുട്ടിയത്.
സംഘര്‍ഷത്തിനിടെ മാഴ്‌സെയിലെ റസ്‌റ്റോറന്റിന് തീവയ്ക്കുകയും ചെയ്തു. അക്രമം അതിരുവിട്ടപ്പോള്‍ പോലിസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. നിയന്ത്രിക്കാനെത്തിയ പോലിസിന് നേരേയും ആക്രമണമുണ്ടായി. 15 പേര്‍ അറസ്റ്റിലായിട്ടുണ്ട്. സംഘര്‍ഷത്തില്‍പ്പെട്ട ഒരു ബ്രിട്ടീഷ് പൗരന്റെ പരിക്ക് ഗുരതരമാണെന്നാണ് റിപോര്‍ട്ട്. ഇംഗ്ലണ്ട് ടീമിന്റെ ആരാധകരാണ് ആക്രമത്തിന് പിന്നിലെന്നാണ് നിഗമനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക