|    Nov 21 Tue, 2017 3:42 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ നാണം കെടുത്തി ദക്ഷിണാഫ്രിക്കയ്ക്ക് ജയം

Published : 17th July 2017 | Posted By: ev sports


ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സന്ദര്‍ശകരായ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം. 340 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയത്.  ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 474 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സില്‍ 133 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ട കേശവ് മഹാരാജ്, വെര്‍ണോന്‍ ഫിലാണ്ടര്‍ എന്നിവരുടെ ബൗളിങാണ് ആതിഥേയരെ തകര്‍ത്തത്.  ഡുയ്വെന്‍ ഓലിവര്‍, ക്രിസ് മോറിസ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി തിളങ്ങി. വെര്‍ണോന്‍ ഫിലാണ്ടറാണ് കളിയിലെ താരം. ഇതോടെ നാല് മല്‍സര പരമ്പര 1-1 സമനിലയിലായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 335 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 205 റണ്‍സില്‍ അവസാനിച്ചു. 130 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒമ്പത് വിക്കറ്റിന് 343 റണ്‍സില്‍ ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ടിന് 474 റണ്‍സ് വിജയ ലക്ഷ്യം സമ്മാനിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക