|    Jan 18 Wed, 2017 11:24 am
FLASH NEWS
Home   >  Sports  >  Cricket  >  

ഇംഗ്ലണ്ടിനെതിരേ മാലിക്കിന് ഡബിള്‍ സെഞ്ച്വറി

Published : 14th October 2015 | Posted By: swapna en

shuhaib-malikഅബൂദബി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശുഐബ് മാലിക്കിന് ഡബിള്‍ സെഞ്ചുറി. 420 പന്തില്‍ 24 ബൗണ്ടറികളും നാലു സിക്‌സറുമടക്കം മുന്‍ നായകന്‍ 245 റണ്‍സാണ്  വാരിക്കൂട്ടിയത്. ശുഐബ് മാലിക്കിന്റെ കന്നി ഡബിള്‍ സെഞ്ച്വറിയാണിത്. മാലിക്കിലൂടെ പാകിസ്താന്‍ കൂറ്റന്‍ സ്‌കോര്‍ നേടി.

പാകിസ്താന്‍  ആദ്യ ഇന്നിങ്്‌സ് എട്ടു വിക്കറ്റിന് 523ന് ഡിക്ലയര്‍ ചെയ്തു. മറുപടിയില്‍ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടു വിക്കറ്റിന് 78 റണ്‍സെന്ന നിലയിലാണ്.

അഞ്ചു വര്‍ഷത്തിനു ശേഷമാണ് മാലിക്   ടെസ്റ്റ് കളിക്കുന്നത്.  107 റണ്‍സെടുത്ത ആസാദ് ഷെഫീഖും പാക് നിരയില്‍ തിളങ്ങി. 218 പന്ത് നേരിട്ട താരം 10 ബൗണ്ടറികള്‍ പായിച്ചു. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സ് നാലും ജെയിംസ് ആന്‍ഡേഴ്‌സന്‍ രണ്ടും വിക്കറ്റ് നേടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക