|    Jun 22 Fri, 2018 6:40 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ ജയം

Published : 29th May 2017 | Posted By: ev sports

ലണ്ടന്‍: ഇംഗ്ലണ്ടിലെ മഞ്ഞ് പെയ്ത മൈതാനത്ത് കഗിസോ റബയ കൊടുങ്കാറ്റായപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ ജയം. ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 31.1 ഓവറില്‍ 153 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മറുപടി ബാറ്റിങില്‍ 28.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക വിജയ ലക്ഷ്യം മറികടന്നു. നാല് വിക്കറ്റ് വീഴ്ത്തിയ കഗിസോ റബാദയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ വെയ്ന്‍ പാര്‍ണലും കേശവ് മഹാരാജുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മൂന്ന് മല്‍സര പരമ്പര 2-1 ന് ഇംഗ്ലണ്ട് സ്വന്തമാക്കി.
ടോസ്് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് നിരയില്‍ ജോണി ബെയര്‍സ്‌റ്റോവ്(51) ടോപ് സ്‌കോററായപ്പോള്‍ റോളന്‍ഡ് ജോണ്‍സ്(37) ഡേവിഡ് വില്ലി(26) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എട്ട് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം കാണാനാവാതെ മടങ്ങിയത്.
മറുപടി ബാറ്റിങില്‍ ഹാഷിം അംല (55) അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക അനായാസം വിജയം സ്വന്തമാക്കി. ക്വിന്റന്‍ ഡി കോക്ക്(34), ജെപി ഡുമിനി(28*) എബി ഡിവില്ലിയേഴ്‌സ്(27*) എന്നിവരും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങി. ഇംഗ്ലണ്ടിന് വേണ്ടി ജേക്ക് ബാള്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. കഗിസോ റബദയാണ് മാന്‍ ഓഫ് ദി മാച്ച്. ഇയാന്‍ മോര്‍ഗനാണ് മാന്‍ ഓഫ് ദി സീരിസ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss