|    Mar 20 Tue, 2018 9:35 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു: ഹര്‍ദിക് പാണ്ഡ്യ പുതുമുഖം; രോഹിത് ശര്‍മയെ ഒഴിവാക്കി

Published : 3rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായുള്ള ടെസ്റ്റ് പരമ്പരയിലെ ആ ദ്യ രണ്ടു മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. യുവ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്ക് 15 അംഗ ടീമില്‍ അവസരം നല്‍കിയപ്പോള്‍ പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാത്തതിനാല്‍ ലോകേഷ് രാഹുലിനും ശിഖാര്‍ ധവാനും വിശ്രമം അനുവദിച്ചു.
ന്യൂസിലന്‍ഡ് പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഗൗതം ഗംഭീറിനും ടീമില്‍ ഇടം നല്‍കി. കഴിഞ്ഞ പരമ്പരയില്‍ വിശ്രമത്തിലായിരുന്ന പേസര്‍ ഇശാന്ത് ശര്‍മ മടങ്ങിയെത്തിയപ്പോള്‍ രോഹിത് ശര്‍മയ്ക്ക് ടീമില്‍ ഇടം നേടാനായില്ല.
എംഎസ്‌കെ പ്രസാദ് മുഖ്യ സെലക്ടറായുള്ള കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം  ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ ഇടംനേടിയ ഗംഭീര്‍ അവസാന ടെസ്റ്റില്‍ നിര്‍ണായക അര്‍ധസെഞ്ച്വറി നേടിയിരുന്നു. കൂടാതെ രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കുവേണ്ടി സെഞ്ച്വറി നേടിയതും താരത്തെ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ സഹായിച്ചു. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങാന്‍ കഴിവുള്ള ഹര്‍ദിക്കിന് ഇന്ത്യന്‍ മൈതാനങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് സെലക്ടര്‍മാര്‍ വിലയിരുത്തി.
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഹര്‍ദിക് സ്റ്റുവര്‍ട്ട് ബിന്നിയേക്കാളും മികച്ച താരമാണെന്നും സെലക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
പരിക്കിനെത്തുടര്‍ന്നാണ് രോഹിത്തിനെ ടീമില്‍ നിന്നൊ ഴിവാക്കിയത്. പരിക്കേറ്റു വിശ്രമിക്കുന്ന താരത്തിനു ചുരുങ്ങിയ ത് എട്ടാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് റിപോര്‍ട്ട്. ന്യൂസിലന്‍ഡിനെതിരായ അവ സാന ഏകദിനത്തിനിടെയാ ണ് രോഹിത്തിനു പരിക്കേറ്റത്.
യുവതാരങ്ങളായ ജയന്ത് യാദവിനും കര്‍ണാടക ബാറ്റ്‌സ്മാന്‍ കരുണ്‍ നായര്‍ക്കും ടീമില്‍ ഇടം ലഭിച്ചു. ന്യൂസിലന്‍ഡ് പര്യടനത്തില്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പ്ലെയിങ് ഇലവനില്‍ ഇരുവര്‍ക്കും അവസരം ലഭിച്ചിരുന്നില്ല. യാദവ് ന്യൂസിലന്‍ഡിനെതിരേ അവസാന ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
രഞ്ജിയില്‍ മികച്ച പ്രകടനം നടത്തി ശാരീരികക്ഷമത തെളിയിച്ചതാണ് ഇശാന്തിന് ടീമിലേക്ക് തിരിച്ചെത്താന്‍ വഴിയൊരുക്കിയത്. എന്നാല്‍ ഓപണര്‍മാരായ ധവാനും രാഹുലിനും പരിക്ക് വിനയായി. ന്യൂസിലന്‍ഡ് പര്യടനത്തില്‍ പരിക്കേറ്റ ഇരുവര്‍ക്കും പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയാത്തതിനാലാണ് ടീമില്‍ മടങ്ങിയെത്താന്‍ കഴിയാത്തതെന്ന് സെലക്ഷന്‍ കമ്മിറ്റി പറഞ്ഞു. പുറം വേദനയെത്തുടര്‍ന്ന് പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനും ടീമില്‍ അവസരം ലഭിച്ചില്ല.
ടെസ്റ്റില്‍ നിലവില്‍ ഒന്നാംനമ്പര്‍ സ്ഥാനത്താണ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു ള്ള ടീമില്‍ മൂന്ന് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരേയും മൂന്ന് ഫാസ്റ്റ് ബൗളര്‍മാരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ മൈതാനങ്ങളില്‍ ബൗളര്‍മാര്‍ക്ക് നിര്‍ണായക പ്രാധാന്യമാണുള്ളതെന്നും സെലക്ഷന്‍ കമ്മിറ്റി വിലയിരുത്തി. അഞ്ച് ടെസ്റ്റ് മല്‍സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയിലെ ആദ്യ മല്‍സരം ഈ മാസം ഒമ്പതിന് രാജ്‌കോട്ടില്‍ നടക്കും.
രണ്ടാം മല്‍സരം 17ന് വിശാഖപട്ടണത്തും മൂന്നാം മല്‍സരം 26ന് മൊഹാലിയിലും നാലാം മ ല്‍സരം ഡിസംബര്‍ എട്ടിനു മുംബൈയിലും അവസാന മല്‍സരം 16നു ചെന്നൈയിലുമാണ് നടക്കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss