|    Jan 22 Sun, 2017 11:51 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇംഗ്ലണ്ടിനു വീണ്ടും ജയം

Published : 3rd September 2016 | Posted By: SMR

ലീഡ്‌സ്: പാകിസ്താനെതിരായ നാലാം ഏകദിനത്തിലും ആതിഥേയരായ ഇംഗ്ലണ്ടിന് നാലു വിക്കറ്റ് വിജയം. ടോസ് നേടിയ ബാറ്റി ങ് തിരഞ്ഞെടുത്ത പാകിസ്താന് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുക്കാനെ ആയുള്ളു. മറുപടി ബാറ്റിങില്‍ 248 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് രണ്ട് ഓവര്‍ ബാക്കിനില്‍ക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയംകണ്ടു.
മൂന്നാം ഏകദിനത്തിലെ നാണംകെട്ട തോല്‍വിക്ക് വിജയം കൊണ്ട് പ്രായശ്ചിത്തം ചെയ്യാനിറങ്ങിയ പാകിസ്താന്റെ പ്രതീക്ഷകളെ ഇംഗ്ലണ്ട് ബൗളിങ് നിര പിടിച്ചുകെട്ടി. തകര്‍ച്ചയില്‍ തുടങ്ങിയ പാക് ടീമിനെ ക്യാപ്റ്റന്‍ അസ്ഹര്‍ അലി (80), ഇമാദ് വാസിം(55*) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് പൊരുതാവുന്ന റണ്‍സിലേക്ക് കരകയറ്റിയത്.
മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി പാക് ബൗളിങ് നിര ഞെട്ടിച്ചെങ്കിലും  ബെന്‍ സ്‌റ്റോക്‌സ ്(69),ജോണി ബെയര്‍സ്‌റ്റൊ (61) എന്നിവരുടെ പ്രകടനങ്ങള്‍ക്ക് മുന്നില്‍ വിജയം വഴിമാറി നിന്നു.
നാലിന് 72 റണ്‍സെന്ന നിലയിലേക്ക് തകര്‍ന്ന ഇംഗ്ലണ്ട് ഇന്നി ങ്‌സിനെ രക്ഷിച്ചത് ഇരുവരുടേയും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ്. മോയിന്‍ അലി പുറത്താവാതെ (45) മികച്ച പ്രകടനം നടത്തി. ബെ യര്‍സ്‌റ്റൊ  ആണ് കളിയിലെ താരം. പരമ്പരയില്‍ ഇംഗ്ലണ്ട് 4-0ന് മുന്നിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 101 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക