|    May 28 Sun, 2017 8:23 pm
FLASH NEWS

ആ മുഖപ്രസംഗത്തിന് അഭിനന്ദനങ്ങള്‍

Published : 1st December 2015 | Posted By: G.A.G

സമീപകാലത്ത് മലയാള പത്രങ്ങളില്‍ വന്ന മുഖപ്രസംഗങ്ങളില്‍ ഏറ്റവും ശ്രദ്ധേയമെന്നു വിശേഷിപ്പിക്കേണ്ടതാണ് നവംബര്‍ 28ന് ‘വിവാഹവിസ്മയം ബോധ്യപ്പെടുത്തുന്നത്’ എന്ന തലക്കെട്ടില്‍ തേജസ് പ്രസിദ്ധപ്പെടുത്തിയ എഡിറ്റോറിയല്‍. വിവാഹത്തിന്റെ പേരില്‍ നടക്കുന്ന തീര്‍ത്തും അനഭിലഷണീയമായ അത്യാര്‍ഭാടങ്ങളിലേക്ക് കൈചൂണ്ടുക മാത്രമല്ല, ആര്‍ഭാടവിവാഹങ്ങള്‍ക്കെതിരേ ഗിരിപ്രഭാഷണം നടത്തുന്ന രാഷ്ട്രീയനേതാക്കന്മാരുടെ ശുദ്ധകാപട്യം തുറന്നുകാട്ടുകയും ചെയ്യുന്നുണ്ട് മുഖപ്രസംഗകാരന്‍. വലത്-ഇടതു ഭേദമില്ലാതെ സമകാലിക രാഷ്ട്രീയനായകര്‍ വരേണ്യസംസ്‌കാരത്തിന്റെ തടവുകാരാണെന്ന തേജസിന്റെ നിരീക്ഷണം പ്രത്യക്ഷരം ശരിയാണ്. ഗാന്ധിജിയും എകെജിയും ജീവിച്ചുകാണിച്ച ലാളിത്യം വ്യവസായരാജാക്കന്മാരുടെ വിവാഹമാമാങ്കശാലകളില്‍ കുതിച്ചെത്തുന്ന നേതാക്കള്‍ വിസ്മരിച്ചിട്ട് കാലമേറെയായി. ഓരോ മലയാളിയും അവശ്യം വായിച്ചിരിക്കേണ്ട മുഖപ്രസംഗത്തിനു നെഞ്ചകമറിഞ്ഞ അഭിനന്ദനങ്ങള്‍. ഹമീദ് ചേന്ദമംഗല്ലൂര്‍ ചേന്ദമംഗല്ലൂര്‍

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day