|    May 27 Sat, 2017 5:22 pm
FLASH NEWS

ആഹ്ലാദ സൂചിക: സോമാലിയ മുന്നില്‍; ഇന്ത്യ പിറകില്‍

Published : 13th May 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധം കത്തുന്ന സാഹചര്യത്തില്‍ സോമാലിയ അത്ര മോശമല്ലെന്ന് എസ്ഡിഎസ്എന്‍ റിപോര്‍ട്ട്.
ലോകരാജ്യങ്ങളിലെ ജനങ്ങളുടെ സന്തോഷത്തിന്റെ നിലവാരം കണക്കാക്കുന്ന എസ്ഡിഎസ്എന്‍ റിപോര്‍ട്ടില്‍ ഇന്ത്യയെക്കാള്‍ ബഹുദൂരം മുന്നിലാണ് സോമാലിയയുടെ സ്ഥാനം. സന്തുഷ്ടരായ പൗരന്‍മാരുടെ കാര്യത്തില്‍ ഡെന്മാര്‍ക്ക് ഒന്നാം സ്ഥാനത്താണ്. പട്ടികയില്‍ 76ാം സ്ഥാനത്താണ് സോമാലിയ. എന്നാല്‍, ഇന്ത്യ 118ാം സ്ഥാനത്താണുള്ളത്. ജനങ്ങളുടെ ജീവിതരീതി, സാഹചര്യങ്ങള്‍ തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് എസ്ഡിഎസ്എന്‍ റിപോര്‍ട്ട് തയ്യാറാക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day