|    Jan 25 Wed, 2017 5:12 am
FLASH NEWS

ആസ്‌ത്രേലിയ മനുഷ്യാവകാശ ലംഘനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നു

Published : 4th August 2016 | Posted By: SMR

കാന്‍ബറ: നൗറു ദ്വീപിലെ അഭയാര്‍ഥികള്‍ക്കുനേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആസ്‌ത്രേലിയ മനപ്പൂര്‍വം മൗനം പാലിക്കുന്നതായി മനുഷ്യാവകാശ സംഘടനകളായ ആംനസ്റ്റി ഇന്റര്‍നാഷനലിന്റെയും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെയും റിപോര്‍ട്ട്. കടല്‍മാര്‍ഗം ആസ്‌ത്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കവെ പിടിക്കപ്പെടുന്ന അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയുമാണ് ആസ്‌ത്രേലിയന്‍ അധികൃതര്‍ തെക്കന്‍ പസഫിക് ദ്വീപായ നൗറുവിലെയും പാപ്പുവ ന്യൂ ഗിനിയയിലെ മാനുസ് ദ്വീപിലെയും ജയിലുകളിലേക്കു മാറ്റുന്നത്.
ആസ്‌ത്രേലിയയുടെ 2012ലെ അഭയാര്‍ഥി നിയമപ്രകാരം സ്ത്രീകളും കുട്ടികളുമടക്കം കടല്‍ കടക്കാന്‍ ശ്രമിക്കവേ പിടികൂടിയ 1200ഓളം പേരെ നൗറുവിലെ തടവുകേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. തടവുകേന്ദ്രത്തിലെ മോശം സാഹചര്യങ്ങളെയും അഭയാര്‍ഥികള്‍ക്കെതിരായ പീഡനങ്ങളെയും സംബന്ധിച്ച് ആസ്‌ത്രേലിയന്‍ അധികൃതര്‍ക്ക് അറിവില്ലെന്നു കരുതാനാവില്ലെന്നും ഇക്കാര്യം അവര്‍ മനപ്പൂര്‍വം അവഗണിക്കുകയാണെന്നും ആംനസ്റ്റിയും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും സംയുക്തമായി പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. നൗറുവില്‍ കഴിയുന്ന 84 അഭയാര്‍ഥികളില്‍നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ സംഘടനകള്‍ പഠനം നടത്തിയത്.
കൂടുതല്‍ അഭയാര്‍ഥികള്‍ രാജ്യത്തേക്കു വരാതിരിക്കുന്നതിനായി തടവുകേന്ദ്രങ്ങളിലെ പീഡനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന നയമാണ് ആസ്‌ത്രേലിയ സ്വീകരിക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. തടവുകേന്ദ്രങ്ങളിലെ സാഹചര്യങ്ങള്‍ അഭയാര്‍ഥികള്‍ക്ക് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും കുട്ടികളടക്കമുള്ളവര്‍ അവരുടെ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുപോലും പറഞ്ഞതായും ആംനസ്റ്റിയിലെ ഗവേഷക അന്ന നെയ്‌സാറ്റ് പറഞ്ഞു. അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും ഒഴിവാക്കുന്നതിനുള്ള ആസ്‌ത്രേലിയന്‍ നയം ക്രൂരയും കടുത്തതുമാണെന്നും അവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക