|    Jul 23 Sun, 2017 12:33 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ആസ്‌ത്രേലിയ: തൂക്കു പാര്‍ലമെന്റിന് സാധ്യത

Published : 3rd July 2016 | Posted By: SMR

കാന്‍ബറ: ആസ്‌ത്രേലിയയില്‍ തൂക്കു പാര്‍ലമെന്റിനു സാധ്യതയുള്ളതായി വോട്ടെടുപ്പിനു ശേഷമുള്ള ആദ്യസൂചനകള്‍. ഭരണപക്ഷമായ കണ്‍സര്‍വേറ്റീവ് സഖ്യം 71 സീറ്റുകളിലും പ്രതിപക്ഷകക്ഷിയായ ലേബര്‍പാര്‍ട്ടി 68 സീറ്റുകളിലും മുന്നേറുന്നതായാണ് വോട്ടെണ്ണല്‍ ആരംഭിച്ച ശേഷമുള്ള ആദ്യവിവരങ്ങളെന്ന് ആസ്‌ത്രേലിയന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.
പ്രതിനിധിസഭയിലേക്കുള്ള 150 സീറ്റുകളിലേക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ഇതില്‍ അഞ്ചു സീറ്റുകളില്‍ സ്വതന്ത്രര്‍ മുന്നേറുന്നതായും ആറിടത്ത് അനിശ്ചിതത്വം തുടരുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സ്വതന്ത്രരുമായോ ചെറുകക്ഷികളുമായോ ചേര്‍ന്ന് കേവലഭൂരിപക്ഷം തികച്ചേ പുതിയ സര്‍ക്കാരിന് അധികാരത്തിലെത്താന്‍ കഴിയൂവെന്നാണ് സീറ്റ്‌നില വ്യക്തമാക്കുന്നത്.
ഇന്നലെ നടന്ന വോട്ടെടുപ്പില്‍ ഒരുകോടിയോളം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. നേരത്തേ നടന്ന തെക്കന്‍, കിഴക്കന്‍ തീരമേഖലകളിലെ വോട്ടെടുപ്പു ഫലങ്ങളും മുന്നണികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് മല്‍സരം നടക്കുന്നതായായിരുന്നു വ്യക്തമാക്കിയത്. നാലു ലക്ഷംവോട്ടര്‍മാരായിരുന്നു ആദ്യഘട്ടങ്ങളിലെ വോട്ടെടുപ്പില്‍ പങ്കാളികളായത്. നിലവില്‍ സഭയില്‍ 55 സീറ്റുകളാണ് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്കുള്ളത്. ഇത്തവണ പ്രതിപക്ഷം നിലമെച്ചപ്പെടുത്തുമെന്ന സൂചനകളാണ് വോട്ടെണ്ണലിലെ ആദ്യ ഫലങ്ങളില്‍നിന്നു ലഭിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക