|    Oct 16 Tue, 2018 6:33 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ആസ്‌ത്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്

Published : 11th December 2015 | Posted By: SMR

ഹൊബാര്‍ട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ആസ്‌ത്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്. നാലാം വിക്കറ്റില്‍ ആദം വോഗ്‌സും ഷോണ്‍ മാര്‍ഷും 317 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമായി നിലയുറപ്പിച്ചതോടെ ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 438 റണ്‍സെന്ന ശക്തമായ നിലയിലാണ് ഓസീസ്. വോഗ്‌സ് 174ഉം മാര്‍ഷ് 139ഉം റണ്‍സെടുത്തു. ഈ ഗ്രൗണ്ടിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടാണ് നാ ലാം വിക്കറ്റില്‍ വോഗ്‌സും മാര്‍ ഷും ചേര്‍ന്ന് ഇതുവരെ നേടിയിട്ടുള്ളത്.
204 പന്തില്‍ 19 ബൗണ്ടറിയു ള്‍പ്പെടുന്നതാണ് വോഗ്‌സിന്റെ ഇന്നിങ്‌സ്. 205 പന്ത് നേരിട്ട മാര്‍ഷ് 12 ബൗണ്ടറി നേടി. ഡേവിഡ് വാര്‍ണര്‍ (64), ജോ ബേണ്‍സ് (33), ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (10) എന്നിവരുടെ വിക്കറ്റുകളാ ണ് ഓസീസിന് ഇന്നലെ നഷ്ടമായത്.
വിന്‍ഡീസിനു വേണ്ടി ജോമെല്‍ വാരിക്കന്‍ രണ്ടും ഷാനോന്‍ ഗബ്രിയേല്‍ ഒരു വിക്കറ്റും വീഴ്ത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top stories of the day
Dont Miss