|    Aug 20 Sun, 2017 12:12 am
FLASH NEWS
Home   >  News now   >  

ആസ്‌ത്രേലിയ ഓപണ്‍: സൈനയും സിന്ധുവും പുറത്ത്, ശ്രീകാന്ത് സെമിയില്‍

Published : 23rd June 2017 | Posted By: ev sports


സിഡ്‌നി: ആസ്‌ത്രേലിയന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കെ ശ്രീകാന്തിന് മുന്നേറ്റം. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ മലയാളി താരം സായ് പ്രണീതിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് ശ്രീകാന്ത് ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. 43 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 25-23, 21-17 എന്ന സ്‌കോറിനാണ് ശ്രീകാന്തിന്റെ ജയം.
അതേ സമയം വനിതാ സിംഗില്‍സില്‍ സൈന നെഹ് വാളും പിവി സിന്ധുവും തോല്‍വിയോടെ പുറത്തുപോയി. നിലവിലെ ചാംപ്യനായ സൈന ചൈനയുടെ നാലം സീഡ് താരം സണ്‍ യുവിനോടാണ് പരാജയപ്പെട്ടത്. ഒരു മണിക്കൂറും 19 മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ 21-17, 10-21, 21-17 എന്ന സ്‌കോറിനായിരുന്നു സൈനയുടെ പരാജയം.
അഞ്ചാം സീഡ് താരമായ സിന്ധു ഒന്നാം സീഡ് താരം തായ് യു യിങിനോടാണ് തോല്‍വി സമ്മതിച്ചത്.  ഒരു മണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ 10-21, 22-20, 21-16 എന്ന സ്‌കോറിനായിരുന്നു സിന്ധു മുട്ടുമടക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക