|    Jan 18 Wed, 2017 9:50 am
FLASH NEWS

ആസ്‌ത്രേലിയയുമായി സ്വതന്ത്ര വ്യാപാരത്തിന് ബ്രിട്ടന്‍

Published : 18th July 2016 | Posted By: SMR

ലണ്ടന്‍: ഇയുവില്‍ നിന്നു പുറത്തുപോവാനുള്ള തീരുമാനത്തിനു പിന്നാലെ ബ്രിട്ടന്‍ ആസ്‌ത്രേലിയയുമായി സ്വതന്ത്രവ്യാപാരത്തിനൊരുങ്ങുന്നു. പുതുതായി സ്ഥാനമേറ്റ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ് ആസ്‌ത്രേലിയന്‍ പ്രസിഡന്റ് മാല്‍ക്കം ടേണ്‍ബുള്ളുമായി ഇക്കാര്യത്തില്‍ ടെലിഫോണ്‍ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും ഉടന്‍ തന്നെ സ്വതന്ത്രവ്യാപാരം ആരംഭിക്കണമെന്നായിരുന്നു മേയുടെ ആവശ്യം.
ഡസന്‍ കണക്കിന് വ്യാപാരക്കരാറുകളുമായി ബന്ധപ്പെട്ട ജോലികള്‍ ഇതിനകം ആരംഭിച്ചതായി പുതിയ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ലിയാം ഫോക്‌സ് അറിയിച്ചു. എന്നാല്‍, ഇപ്പോഴും ഇയു അംഗത്വമുള്ളതിനാല്‍ ബ്രിട്ടന് കരാറുകളില്‍ ഒപ്പുവയ്ക്കാന്‍ സാധ്യമല്ല. ഏറെക്കാലത്തെ ചര്‍ച്ചയ്ക്കു ശേഷമെ കരാറുകള്‍ കൊണ്ടുവരാന്‍ സാധിക്കൂ എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ബ്രെക്‌സിറ്റ് വളരെ എളുപ്പത്തില്‍ തന്നെ നടപ്പാക്കുമെന്നും ഇതിനായി സഹരാജ്യങ്ങളുമായി സ്വതന്ത്രവ്യാപാരത്തിനുള്ള അവസരം ഉപയോഗപ്പെടുത്തുമെന്നും മേയ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക