|    Oct 20 Fri, 2017 11:56 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ആസ്‌ത്രേലിയയുടെ ഇന്ത്യന്‍ ബോക്‌സര്‍ വിനോദിന് ഒളിംപിക്‌സ് നഷ്ടമാവും

Published : 16th July 2016 | Posted By: SMR

മെല്‍ബണ്‍: റിയോ ഒളിംപിക്‌സില്‍ ആസ്‌ത്രേലിയക്കുവേണ്ടി ഇന്ത്യന്‍ വംശജനായ ബോക്‌സര്‍ വിനോദ് കുമാര്‍ മല്‍സരിച്ചേക്കില്ലെന്നു റിപോര്‍ട്ട്. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതാണ് താരത്തിനു തിരിച്ചടിയായത്.
വിനോദിന്റെ എ, ബി സാംപിളുകള്‍ പരിശോധനയില്‍ പോസിറ്റീവാണെന്നു തെളിഞ്ഞിട്ടുണ്ടെന്ന് ആസ്‌ത്രേലിയന്‍ ഒളിംപിക് കമ്മിറ്റി (എഒസി) അറിയിച്ചു. അല്‍ജീരിയയില്‍ നടന്ന ആഫ്രിക്കന്‍/ ഓഷ്യാനിയ യോഗ്യതാമല്‍സരത്തിനിടെ ശേഖരിച്ച താരത്തിന്റെ സാംപിളുകളാണ് പരിശോധന്ക്കു വിധേയമാക്കിയത്.
ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞ വിനോദിന്റെ പേര് ഒളിംപിക്‌സ് ലിസ്റ്റില്‍ നിന്ന് പിന്‍വലിക്കാന്‍ എഒസി റെസ്‌ലിങ് ആസ്‌ത്രേലിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക