|    May 26 Fri, 2017 1:17 pm
FLASH NEWS

ആസ്‌ത്രേലിയയില്‍ മലയാളിയുടെ മരണം കൊലപാതകം; ഭാര്യയും കാമുകനും അറസ്റ്റില്‍

Published : 21st August 2016 | Posted By: SMR

കൊല്ലം: ആസ്‌ത്രേലിയയിലെ എപ്പിങ്ങില്‍ പുനലൂര്‍ സ്വദേശിയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. സംഭവത്തി ല്‍ ഭാര്യയെയും കാമുകനെയും മെല്‍ബണില്‍ പോലിസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാം (33) കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയ, കാമുകന്‍ അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ചേര്‍ന്ന് ഭക്ഷണത്തി ല്‍ സയനൈഡ് നല്‍കിയാണ് സാമിനെ കൊന്നതെന്നു പോലിസ് കണ്ടെത്തി.
രണ്ടു വര്‍ഷം മുമ്പാണ് യുഎഇ എക്‌സ്‌ചേഞ്ചിലെ ജീവനക്കാരനായിരുന്ന സാം സോഫിക്കും നാലു വയസ്സുള്ള കുട്ടിക്കുമൊപ്പം ആസ്‌ത്രേലിയയില്‍ താമസമാക്കിയത്. കഴിഞ്ഞ ഒക്ടോബറില്‍ സാം എബ്രഹാമിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്—കരിക്കുകയും ചെയ്തിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സോഫി സാമിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാല്‍, സാമിന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. സാമിനു നേരെ നേരത്തേ വധശ്രമമുണ്ടായതായും ബന്ധുക്കള്‍ മൊഴി നല്‍കി. ഇതുസംബന്ധിച്ച അന്വേഷണമാണ് ഭാര്യയിലേക്കും കാമുകനിലേക്കുമെത്തിയത്. സോഫിയുടെയും അരുണിന്റെയും മൊബൈ ല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഇവരാണെന്നു കണ്ടെത്തുകയായിരുന്നു. മുമ്പും പലതവണ സാമിനെ വകവരുത്താന്‍ സോഫി പല ശ്രമങ്ങളും നടത്തിയിരുന്നുവെന്നും അവ പരാജയപ്പെട്ടപ്പോഴാണ് വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചതെന്നും കണ്ടെത്തി. സാം മരിച്ച ദിവസം സാമിന്റെ വീട്ടില്‍ അരുണ്‍ എത്തിയതിന്റെ തെളിവുകളും പോലിസിനു ലഭിച്ചു. പ്രതികള്‍, മാസങ്ങളോളം മലയാളത്തില്‍ നടത്തിയ സംഭാഷണങ്ങള്‍ വിവര്‍ത്തനം ചെയ്ത് പോലിസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. കൊല നടന്ന് 10 മാസത്തിനു ശേഷമാണ് ഇരുവരുടെയും അറസ്റ്റ്.
മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതി കേസ് പരിഗണിക്കുന്നത് അടുത്ത ഫെബ്രുവരിയിലേക്കു മാറ്റി. പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ എബ്രഹാമിന്റെയും ലീലാമ്മയുടെയും മകനാണ് സാം എബ്രഹാം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day