|    Sep 20 Thu, 2018 11:51 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ആസ്‌ത്രേലിയയില്‍ ബ്രിട്ടിഷ് വനിതയെ മര്‍ദിച്ചു കൊലപ്പെടുത്തി

Published : 25th August 2016 | Posted By: SMR

കാന്‍ബറ: ആസ്‌ത്രേലിയയിലെ ഹോസ്റ്റലില്‍ ബ്രിട്ടിഷ് വനിത മര്‍ദനമേറ്റു മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. സംഭവം തീവ്രവാദ ആക്രമണമാണെന്നാണ് പോലിസ് പറയുന്നത്. അല്ലാഹു അക്ബര്‍ എന്നു ചൊല്ലി ഒരു ഫ്രഞ്ച് പൗരനാണ് ആക്രമണം നടത്തിയതെന്നാണ് പോലിസ് പറയുന്നത്.
വടക്കു കിഴക്കന്‍ ആസ്‌ത്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡിലെ ഹോംഹില്ലിലാണ് സംഭവം. 29കാരനായ അക്രമിക്ക് ഐഎസ് ബന്ധമുള്ളതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പോലിസ് അറിയിച്ചു. ഇയാള്‍ക്ക് ഏതെങ്കിലും സായുധസംഘവുമായി ബന്ധമുണ്ടോയെന്ന കാര്യം പോലിസ് അന്വേഷിച്ചുവരികയാണ്. 21കാരിയായ ബ്രിട്ടിഷ് വനിതയാണ് കൊല്ലപ്പെട്ടത്. 30കാരനായ ബ്രിട്ടിഷ് യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss