|    Jan 17 Tue, 2017 12:37 pm
FLASH NEWS

ആസ്‌ത്രേലിയയില്‍ തീവണ്ടി പാളം തെറ്റിയ സംഭവം; 3 ലക്ഷം ലിറ്റര്‍ സള്‍ഫ്യൂരിക് ആസിഡ് ചോര്‍ന്നു

Published : 30th December 2015 | Posted By: SMR

മെല്‍ബണ്‍: ആസ്‌ത്രേലിയയില്‍ സള്‍ഫ്യുരിക് ആസിഡുമായി പോയ തീവണ്ടി കഴിഞ്ഞ ദിവസം പാളം തെറ്റിയുണ്ടായ അപകടത്തില്‍ മൂന്നു ലക്ഷത്തിലധികം ലിറ്റര്‍ ആസിഡ് ചോര്‍ന്നതായി പോലിസ്. വടക്കു പടിഞ്ഞാറന്‍ ക്യൂന്‍സ്‌ലാന്‍ഡിലെ ജൂലിയ ക്രീക്കില്‍നിന്നു 20 കി.മീ. കിഴക്കു മാറിയാണ് അപകടം.
8,19,000 ലിറ്റര്‍ ആസിഡ് വഹിച്ച 26 ബോഗികളുള്ള തീവണ്ടിയാണ് ഞായറാഴ്ച അപകടത്തില്‍പെട്ടത്. മുന്‍കരുതലായി സംഭവസ്ഥലത്തിനു രണ്ടു കി.മീ. ചുറ്റളവില്‍ രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേഖലയിലെ പ്രളയം രക്ഷാപ്രവര്‍ത്തകര്‍ക്കു ഇങ്ങോട്ട് എത്തിച്ചേരുന്നതില്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
എന്നാല്‍ വന്‍തോതില്‍ ആസിഡ് ചോര്‍ന്നിട്ടില്ലെന്നും ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. പാളംതെറ്റിയതോടെ വിള്ളലേറ്റ ഒരു ബോഗിയില്‍നിന്നു 31,500 ലിറ്റര്‍ ആസിഡ് മാത്രമാണ് ചോര്‍ന്നതെന്ന് പോലിസ് പ്രസ്താവനയില്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക