|    Feb 28 Tue, 2017 9:08 am
FLASH NEWS

ആസ്‌ത്രേലിയയില്‍ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് സ്ഥാനമേറ്റു

Published : 30th November 2016 | Posted By: SMR

സിഡ്‌നി: ചരിത്രത്തില്‍ ആദ്യമായി ആസ്‌ത്രേലിയന്‍ ഹൈക്കോടതിക്കു വനിതാ ചീഫ് ജസ്റ്റിസ്. സൂസന്‍ കെയ്‌ഫേലാണ് ആസ്‌ത്രേലിയയുടെ 13ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. 1903ല്‍ സ്ഥാപിച്ച ഹൈക്കോടതിയിലാണു സൂസന്‍ സ്ഥാനമേറ്റത്. കഠിനമായ ജീവിതസാഹചര്യങ്ങളിലൂടെയാണ് സൂസന്‍ ന്യായാധിപ പദവിയിലെത്തുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം 15ാം വയസ്സില്‍ ഹൈസ്‌കൂള്‍ പഠനം നിലച്ച
സൂസന്‍ പിന്നീട് ജോലിക്കിടെ പഠനം പൂര്‍ത്തിയാക്കുകയായിരുന്നു. ക്ലാര്‍ക്ക് ജോലിക്കിടെയാണ് നിയമപഠനം പൂര്‍ത്തിയാക്കിയത്. 1974 ജനുവരി ഒമ്പതിന് ജനിച്ച ഇവര്‍ 34ാം വയസ്സില്‍ ഓക്‌സ്ഫഡ് സര്‍വകലാശാലാ നിയമ പ്രഫസറായിരുന്നു.
സൂസന്‍ കെയ്‌ഫേലിന്റെ ജീവിതം ഏവര്‍ക്കും പ്രചോദനമാണെന്നു നിയമനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കോം ടേണ്‍ബുള്‍ വ്യക്തമാക്കി. നിയമരംഗത്തെ നാഴികക്കല്ലെന്നാണു നിയമനത്തെ ആസ്‌ത്രേലിയന്‍ ലോ കൗണ്‍സില്‍ വിശേഷിപ്പിച്ചത്. തന്റെ മുമ്പിലെത്തുന്ന വിഷയങ്ങള്‍ രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി പരിഗണിക്കാനാണു താല്‍പര്യമെന്നു സ്ഥാനമേറ്റശേഷം സൂസന്‍ പ്രതികരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day