|    Jun 23 Sat, 2018 3:59 pm
FLASH NEWS

ആസ്‌ത്രേലിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം തട്ടി

Published : 19th May 2018 | Posted By: kasim kzm

കാഞ്ഞങ്ങാട്: ആസ്‌ത്രേലിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികളില്‍ നിന്നും അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലിസ് കേസെടുത്തു.
അജാനൂര്‍ ഇക്ബാല്‍ സ്‌കൂളിന് സമീപത്തെ എം വി റിയാസിന്റെ പരാതിയില്‍ ഇക്ബാല്‍ ഗേറ്റിന് സമീപത്തെ എന്‍ വി ബദറുദ്ദീനെതിരേയാണ് ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തത്.
ഗള്‍ഫിലായിരുന്ന റിയാസ് കുടുംബത്തോടൊപ്പം ആസ്‌ത്രേലിയയിലേക്ക് പോകാനാണ് 2017 മാര്‍ച്ചില്‍ ബദറുദ്ദീന് 4,90,000 രൂപ നല്‍കിയത്.  പിന്നീട് മെയ് 14ന് റിയാസിനോടും ഭാര്യയോടും ഖത്തറില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. കുട്ടിയോടൊപ്പം ഖത്തറിലെത്തിയ റിയാസിന് താമസിക്കാന്‍ ബദറുദ്ദീന്‍ സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ ഒരാഴ്ചക്കുള്ളില്‍ വിസ ലഭിക്കുമെന്ന് പറഞ്ഞെങ്കിലും ഇതിനിടയില്‍ ബദറുദ്ദീന്‍ മുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ് പോലിസില്‍ പരാതി നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss