|    Dec 16 Sat, 2017 9:12 am
Home   >  Todays Paper  >  page 11  >  

ആസ്‌ത്രേലിയന്‍ താരങ്ങള്‍ മോഷണത്തിന് ഇരയായി

Published : 2nd August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ഒളിംപിക്‌സിന് ദിവസങ്ങ ള്‍ മാത്രം ശേഷിക്കെ ആസ്‌ത്രേലിയന്‍ ടീം മോഷണത്തിന് ഇരയായി. ഗെയിംസ് വില്ലേജില്‍ ആസ്‌ത്രേലിയന്‍ ടീം താമസിച്ച കെട്ടിടത്തിന്റെ അവസാനനിലയില്‍ അഗ്‌നിബാധ ഭീഷണിയുണ്ടായതിനെത്തുടര്‍ന്ന് താരങ്ങളെ ഒഴിപ്പിച്ചിരുന്നു. ഇതിനിടെയാണ് മോഷണം നടന്നത്.
അരമണിക്കൂറിനുള്ളില്‍ ഏകദേശം 100ല്‍ അധികം അത്‌ലറ്റുകളെയാണ് കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചത്. രണ്ടു ലാപ്പ്‌ടോപ്പുകളും താരങ്ങളുടെ വസ്ത്രങ്ങളും നഷ്ടപ്പെട്ടതായി ഓസീസ് ടീം മേധാവി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക