|    Aug 21 Mon, 2017 4:35 am
FLASH NEWS
Home   >  Sports  >  Cricket  >  

ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇനി മുതല്‍ തൊഴില്‍ രഹിതര്‍? ഓസീസ് ക്രിക്കറ്റില്‍ തമ്മിലടി

Published : 30th June 2017 | Posted By: ev sports

സിഡ്‌നി: ഇന്ന് മുതല്‍ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ തൊഴില്‍ രഹിതര്‍ ? ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡുമായി താരങ്ങള്‍ക്കുള്ള കാലാവധി ഇന്നലെ അവസാനിച്ചു. വരുമാനത്തെച്ചൊല്ലി താരങ്ങളുടെ സംഘടനയും ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലം താരങ്ങള്‍ കരാര്‍ പുതുക്കാന്‍ സമ്മതിക്കാത്തതാണ് ആസ്‌ത്രേലിയന്‍ ക്രിക്കറ്റിനെ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. വരുമാനത്തിനനുസരിച്ച് പ്രതിഫലം എന്ന ക്രിക്കറ്റ് ബോര്‍ഡിന്റെ നയത്തിനോട് താരങ്ങളുടെ സംഘടന വിയോജിപ്പ് പ്രകടിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.ഇത് പ്രകാരം ബോര്‍ഡിന്റെ വരുമാനത്തിന്റെ 25 ശതമാനമാവും താരങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുക. ഇതിനോട് താരങ്ങളുടെ എതിര്‍പ്പ് നേരത്തെ തന്നെ അറിയിച്ചെങ്കിലും ഇതുവരെ ബോര്‍ഡ് പരിഹാരം കണ്ടെത്തിയില്ല. ഇതോടെ നീണ്ട നാളുകളായി ഇരു കൂട്ടരും തമ്മിലുണ്ടായിരുന്ന പ്രശ്‌നം വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
ഐപിഎല്ലില്‍ നിന്ന് ആസ്‌ത്രേലിയന്‍ താരങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീം ആവശ്യപ്പെട്ടതും താരങ്ങള്‍ വിസമ്മതിച്ചിരുന്നു. പ്രധാനമായും ഡേവിഡ് വാര്‍ണറോടും ഓസീസ് നായകന്‍ സ്റ്റീവ് സ്്മിത്തിനോടുമാണ് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ വാര്‍ണര്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെയും സ്മിത്ത് റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റിന്റെയും ക്യാപ്റ്റനായിരുന്നു.
ഓസീസ് താരങ്ങളും ബോര്‍ഡും തമ്മിലുള്ള ഉടക്കുമൂലം ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയും സംശയത്തിലാണ്. ബോര്‍ഡിന്റെ പ്രതിഫലരീതിയുമായി ഒത്തുപോവാന്‍ താരങ്ങള്‍ സമ്മതിക്കാത്തതിനാല്‍ ആഷസ് പരമ്പര മുടങ്ങാനാണ് സാധ്യത്. 20 വര്‍ഷമായി  പിന്തുടരുന്ന പ്രതിഫല രീതി തുടരാന്‍ ബോര്‍ഡ് വഴങ്ങാത്തതുമൂലം വനിതാ – പുരുഷ വിഭാഗത്തിലായി  230  താരങ്ങളുടെ കരാറാണ് ഇന്നെലെയോടെ അവസാനിച്ചത്. ഇതോടെ ഈ മാസം ആരംഭിക്കുന്ന  ഇന്ത്യ , ദക്ഷിണാഫ്രിക്ക (എ ടീം) എന്നിവര്‍ അടങ്ങുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിലും ആസ്‌ത്രേലിയ എ ടീം പങ്കെടുക്കില്ല. അതേ സമയം പ്രശ്‌ന പരിഹാരത്തിനായി പരിശ്രമിക്കുകയാണെന്ന് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക